Headlines

റീൽ ചിത്രീകരിക്കുന്നതിനിടെ അപകടം; യുവതിക്ക് ദാരുണാന്ത്യം

ലക്‌നൗ: ഉത്തർപ്രദേശിലെ ബന്ദയിൽ 27 വയസ്സുള്ള ഒരു സ്ത്രീ റീൽ ചിത്രീകരിക്കുന്നതിനിടെ മരണം സംഭവിച്ചു. മോഹിനിയെന്ന യുവതിയാണ് മരിച്ചത്. കഴുത്തിൽ കുരുക്ക് കെട്ടി തൂങ്ങിക്കിടക്കുന്ന രംഗം റീൽ ആയി ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. തൂങ്ങിമരണത്തിൻ്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു മോഹിനി എന്ന് പൊലീസ് പറഞ്ഞു. കഴുത്തിൽ കയറിട്ട് സ്‌റ്റൂളിന് മുകളിൽ കയറിനിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി യുവതി മരണത്തിലേക്ക് പോകുമായിരുന്നു.

ഇതിനിടെ മുറിക്കകത്തേയ്ക്ക് വന്ന മോഹിനിയുടെ നാലുവയസുകാരിയായ മകളുടെ കരച്ചിൽ കേട്ടാണ് വിവരം പുറത്തറിഞ്ഞത്. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് അയൽക്കാർ പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു.

കഴിഞ്ഞ ഒക്ടോബറിൽ ഡൽഹിയിലെ ശാന്തി നഗറിൽ 14 വയസ്സുള്ള ഒരു സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് സമാനമായ സംഭവമാണിതെന്ന് പൊലീസ് പറഞ്ഞു. അബദ്ധത്തിൽ മരണം സംഭവിച്ചതായാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: