കേരള ഡെമോക്രാറ്റിക് പാർട്ടി (കെ ഡി പി) ജില്ലാ ജന സെക്രട്ടറി  മുസ്ലീം ലീഗിൽ ചേർന്നു


വെമ്പായം: കേരള ഡെമോക്രാറ്റിക് പാർട്ടി
( കെ ഡി പി )ജില്ലാ ജനറൽ സെക്രട്ടറി
ആറ്റിങ്ങൽ ശശിയും, വർക്കല നിയോജകമണ്ഡലം പ്രസിഡന്റ് വെട്ടൂർ സുനിലും രാജിവെച്ച് മുസ്ലിം ലീഗിൽ അംഗത്വം എടുത്തു.മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ മെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.
പെൻഷനേഴ്സ് ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട്  നെടുമങ്ങാട് എം നസീർ അധ്യക്ഷത വഹിച്ചു.എസ് എഫ് എസ് എ തങ്ങൾ, പനവൂർ ഹസ്സൻ, പുലിപ്പാറ യൂസഫ്, ഷാഹിൻ തുടങ്ങിയവർ പങ്കെടുത്തു.പനവൂർ ഹസന്റെയും,ആറ്റിങ്ങൽ ശശിയുടെയും
നേതൃത്വത്തിൽ കെ ഡി പിയിൽ നിന്നും, വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും നേതാക്കളും, പ്രവർത്തകരും മാർച്ച് അവസാന വാരത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന  സ്വീകരണ പരിപാടിയിൽ  മുസ്ലിം ലീഗിൽ ചേരുമെന്ന് അവർ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: