മലയാള സിനിമയിൽ ഒരു കാലത്ത് നടി ഷക്കീല വലിയ ചർച്ചയായിരുന്നു. ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല അക്കാലത്ത് വലിയ ആരാധക വൃന്ദം സൃഷ്ടിച്ചിരുന്നു. എന്നാൽ പിന്നീട് ഷക്കീല സിനിമകളുടെ പ്രദർശനം നിലച്ചു. ഒരു ഘട്ടത്തിൽ മലയാളത്തിൽ അഭിനയിക്കുന്നത് നിർത്തുകയാണെന്നും പ്രഖ്യാപിച്ചിരുന്നു ഇന്ന് തമിഴ് ഷോകളിലൂടെയാണ് ഷക്കീല ലെെം ലെെറ്റിൽ സാന്നിധ്യം അറിയിക്കുന്നത്. ഇപ്പോഴിതാ ഉംറയ്ക്ക് പോകുന്ന നടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് വീഡിയോ പങ്കുവച്ചത്. ‘ഹാപ്പി ജേർണി മാ. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു. മിസ് യു മാ’, എന്നാണ് ഇയാൾ വീഡിയോ പങ്കുവെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്. പർദ്ദയിട്ട് തലയിൽ തട്ടവുമിട്ട് മക്കയിലേക്ക് പോകുന്ന ഷക്കീലയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലാകുകയാണ്. സുഹൃത്തുക്കളെല്ലാവരും ചേർന്നാണ് ഷക്കീലയെ മക്കയിലേക്ക് യാത്രയാക്കിയത്.

