തൃശ്ശൂരിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശൂർ: ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ യുവാവിന് ജീവൻ നഷ്ടമായി. തൃശൂർ ദേശീയപാതയിൽ നാട്ടിക സെൻററിനടുത്ത് വെച്ചായിരുന്നു അപകടം. സ്‌കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികനാണ് മരിച്ചത്. കയ്പമംഗലം ചളിങ്ങാട് കൂനിപ്പറമ്പ് സ്വദേശി പട്ടത്ത് രാമകൃഷ്ണൻ്റെ മകൻ ഷിജു (ചിന്തൻ 42) ആണ് മരിച്ചത്. ആലപ്പുഴയിൽ ജോലിക്ക് പോകാനായി തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ഷിജു. ഇതിനിടെ തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന പിക്കപ്പുമായാണ് ഷിജു സഞ്ചരിച്ച സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ആയിരുന്നു അപകടം. അപകടത്തിന് പിന്നാലെ മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ തന്നെ വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റതിനാൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: