കാസര്‍കോട്: കാസര്‍കോട് മൊഗ്രാല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം. മുഹമ്മദ് മുക്താര്‍ എന്ന 20കാരനാണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്കായി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താര്‍, പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവര്‍ക്കെതിരെ സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
16 ന് നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിൽ ആണ് ആൾമാറാട്ടം നടന്നത്. പരീക്ഷ നടക്കുന്നതിനിടെ സംശയം തോന്നിയ അധ്യാപകർ പരിശോധിച്ചപ്പോൾ ആണ് തട്ടിപ്പ് പുറത്ത് വന്നത്. രണ്ടുപേരുടെയും ഫോണുകളിലും പൊലീസ് പരിശോധന നടത്തി.
ഇതേ സ്‌കൂളില്‍ തന്നെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിരുന്നു. പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് ഫോണ്‍ പിടികൂടിയത്

