വീട്ടുകാർ അറിയാതെ കിടപ്പുമുറിയിൽ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു

തിരുവനന്തപുരം:വീട്ടുകാർ അറിയാതെ കിടപ്പുമുറിയിൽ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു. മണ്ഡപത്തിൻകടവ് പൂഴനാട് പ്ലാവിളപുത്തൻവീട്ടിൽ അൽത്താഫ് ഷാനിന്റെ ഭാര്യ ഷമിന(23) പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്

ജോലി കഴിഞ്ഞ് ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ അൽത്താഫ്, ഷമിന കിടപ്പുമുറിയിൽ രക്തംവാർന്നു കിടക്കുന്നതു കണ്ടു. തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനുവേണ്ടി തുണി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കട്ടിലിനടിയിൽ കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തി. തുടർന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിശുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. രണ്ടുവർഷം മുൻപാണ് അൽത്താഫിൻ്റെയും ഷമിനയുടെയും വിവാഹം നടന്നത്. ഇവർക്ക് രണ്ടുവയസ്സുള്ള ഒരു കുഞ്ഞുണ്ട്. പിന്നീട് ഷമീന ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിലെ ദുരൂഹതയെത്തുടർന്ന് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. യുവതിയെ ചികിത്സയ്ക്കായി എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: