Headlines

മിൽമപാൽ വില ലിറ്ററിന് നാല് രൂപ കൂട്ടാൻ തീരുമാനം

കേരളത്തിൽ പാൽ വില വർധിപ്പിക്കാനുള്ള മിൽമയുടെ നീക്കത്തിന് സർക്കാർ അനുമതി നൽകിയതിന് പിന്നാലെ ലിറ്ററിന് നാല് രൂപ കൂട്ടാൻ തീരുമാനം. ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധിപ്പിക്കാനുള്ള ശുപാർശ. പാൽ ഉൽപ്പാദനച്ചെലവ് കൂടിയ സാഹചര്യത്തിൽ ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

ആറുമാസം മുമ്പാണ് ലിറ്ററിന് നാലു മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്ന് ബോർഡ് തീരുമാനമെടുത്തതെന്നും അത് ഉടൻ നടപ്പാക്കണമെന്നുമാണ് എറണാകുളം മേഖല യൂണിയൻ ഭാരവാഹികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പട്ടം മിൽമ ആസ്ഥാനത്ത് ഇവർ പ്രതിഷേധിച്ചിരുന്നു. വില കൂട്ടാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുമെന്ന പരാതിയാണ് പ്രതിഷേധക്കാർ ഉയർത്തിയത്. മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനമെടുത്തതെന്ന് യൂണിയൻ ചെയർമാൻ സി എൻ വത്സലൻ പിള്ള പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: