സിപിഐ മുൻ സംസ്ഥാന കൗൺസിലംഗം കെ ഇ ഹനീഫ അന്തരിച്ചു

സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം കിഴക്കഞ്ചേരി കുണ്ടുകാട് കെഇ നിവാസിൽ കെ ഇ ഹനീഫ (90) അന്തരിച്ചു. മുതിർന്ന സി പി ഐ നേതാവും മുൻ മന്ത്രിയുമായ കെ ഇ ഇസ്മയിലിൽ സഹോദരനാണ്. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം, ബികെഎംയു സംസ്ഥാന സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, എഐടിയുസി ജില്ലാ പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ റഹീമ ബീവി. മക്കൾ: സലീംപ്രസാദ് (സിപിഐ കിഴക്കഞ്ചേരി ലോക്കൽ സെക്രട്ടറി), ഷീബ, ലീന. മരുമക്കൾ: ഷബീർ, മജീദ്, റസീന. മറ്റ് സഹോദരങ്ങൾ: ആമിന, സുബൈദ, ഹാജറ സംസ്ക്കാരം നാളെ രാവിലെ 10ന് മമ്പാട് ജുമാഅത്ത് പള്ളി കബർസ്ഥാനിൽ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: