Headlines

ജാതി അധിക്ഷേപം പൊതുജനങ്ങളുടെ മുന്നില്‍ വച്ച് നടത്തിയാല്‍ മാത്രമേ SC / ST നിയമത്തിന്റെ പരിധിയില്‍ വരൂ: സുപ്രീംകോടതി

ന്യൂഡല്‍ഹി: ‘പൊതുജനങ്ങളുടെ മുന്നില്‍’ വച്ച് ജാതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകള്‍ പ്രയോഗിച്ചാല്‍ മാത്രമേ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം ഒരാള്‍ക്കെതിരേ കേസെടുക്കാനാകൂ എന്ന് സുപ്രിംകോടതി. അല്ലാത്ത പക്ഷം സ്വകാര്യ ഇടങ്ങളില്‍ നടക്കുന്ന പരാമര്‍ശങ്ങളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരാനാകില്ലെന്നും കോടതി വ്യക്തമാക്കി. ദലിത് ബന്ധുവിനെ വീടിനുള്ളില്‍ വെച്ച് അധിക്ഷേപിച്ച സ്ത്രീക്കെതിരായ എഫ്ഐആര്‍ റദ്ദാക്കികൊണ്ടാണ് കോടതിയുടെ ഉത്തരവ്. എസ്സി/എസ്ടി ആക്ട്, ഐപിസി സെക്ഷന്‍ 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരം കീര്‍ത്തി നഗര്‍ പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളില്‍ വിചാരണ കോടതി കുറ്റം ചുമത്തിയത് റദ്ദാക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് കെണ്ട് ഗുഞ്ചന്‍ എന്ന ഗിരിജ കുമാരി സമര്‍പ്പിച്ച അപ്പീലില്‍ വിധി പറയുകയായിരുന്നു കോടതി. പ്രതികള്‍ക്കെതിരേ ചുമത്തിയ എഫ്ഐആറും സുപ്രിംകോടതി റദ്ദാക്കി. ഒരേ സ്ഥലത്ത് താമസിച്ചിരുന്ന ബന്ധുക്കള്‍ വീടിനുള്ളില്‍ വച്ചാണ് അത്തരത്തിലൊരു അധിക്ഷേപം നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. എസ്സി/എസ്ടി നിയമത്തിലെ സെക്ഷന്‍ 3(1)(ആര്‍) പ്രകാരം ഒരു കുറ്റകൃത്യം കണ്ടെത്തണമെങ്കില്‍, ജാതിയുടെ പേരിലുള്ള മനപ്പൂര്‍വമായ അപമാനം, ഭീഷണിപ്പെടുത്തല്‍ അല്ലെങ്കില്‍ അധിക്ഷേപം എന്നിവ ‘പൊതുജന മധ്യത്തില്‍’ നടന്നതായിരിക്കണമെന്ന് മുന്‍ സുപ്രിംകോടതി വിധിന്യായങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് അഞ്ജരിയ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: