മിൽമ പാൽവില വർധനയ്ക്ക് അന്തിമ തീരുമാനം ഇന്ന്; നാളെ മുതൽ പുതിയ നിരക്ക്

മിൽമ പാൽവില വർധനയ്ക്ക് അന്തിമ തീരുമാനം ഇന്ന്. മിൽമ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരുന്നു.പാൽവില വർധനയാണ് യോഗത്തിലെ പ്രധാന അജണ്ട. ലിറ്ററിന് നാല് രൂപ വർധിപ്പിച്ച് 56 രൂപയാക്കാനാണ് തീരുമാനം. ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തിന് പിന്നാലെ പുതിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. പാൽവില വർധനയ്ക്ക് മുൻ സർക്കാർ നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു.

പുതിയ വർധനവിലൂടെ ലിറ്ററിന് 3.33 രൂപ അധികമായി കർഷകർക്ക് ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ഇതോടെ മിൽമയുടെ പാലിതര ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില കൂടാനിടയുണ്ട്. കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ തന്നെ വില വർധന തീരുമാനിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാൽ നടപ്പാക്കൽ മാറ്റിവെച്ചിരുന്നു.

ഇതിനിടെ, ഇന്ധനവില വർധനയും സംസ്ഥാനത്ത് വിലക്കയറ്റ ആശങ്ക ശക്തമാക്കുകയാണ്. ഒരാഴ്ചയ്ക്കിടെ രണ്ടുതവണയായി പെട്രോളിനും ഡീസലിനും വില കൂട്ടിയതോടെ ചരക്ക് ഗതാഗത ചെലവ് ഉയരുമെന്ന ആശങ്ക വ്യാപകമാണ്. ഇതിന്റെ പ്രതിഫലനം അവശ്യവസ്തുക്കളുടെ വിലയിലും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: