ബിഎസ്എന്‍എല്ലിന്റെ ഒട്ടുമിക്ക പ്ലാനുകളും സാധാരണക്കാരെ ആകര്‍ഷിക്കുന്നവയാണ്. രാജ്യത്തെ ഭൂരിഭാഗം ജനവിഭാഗങ്ങള്‍ക്കും അനുയോജ്യമായ പ്ലാനുകള്‍ ബിഎസ്എന്‍എല്ലിനുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഒന്നിനുപിറകെ ഒന്നായി റീചാര്‍ജ് പ്ലാനുകള്‍ BSNL കൊണ്ടുവരാറുമുണ്ട്. കുറഞ്ഞ വിലയില്‍ കൂടുതല്‍ എന്ന ആവശ്യമുള്ളവര്‍ക്ക് BSNL ന്റെ ഈ പുതിയ പ്ലാന്‍ നോക്കാവുന്നതാണ്
51 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റി
ബിഎസ്എന്‍എല്‍ 51 രൂപയുടെ ഒരു സ്മാര്‍ട്ട് സ്റ്റാര്‍ട്ട് പ്ലാന്‍ പുറത്തിറക്കിയിരിക്കുകയാണ്. ബിഎസ്എന്‍എല്ലിലേക്ക് മാറാനോ പുതിയ സിം വാങ്ങാനോ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്ലാന്‍ ആണിത്. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 2 രൂപയില്‍ താഴെയാണ്
പ്ലാനിന്റെ പ്രത്യേകതകള്‍
51 രൂപയുടെ പ്ലാന്‍ 28 ദിവസത്തെ വാലിഡിറ്റി, രാജ്യത്തെ ഏത് നമ്പറിലേക്കും പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങള്‍, ദിവസേന 2 ജിബി ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു. പ്രത്യേകത എന്തെന്നാല്‍, ഓഫറിന്റെ ഭാഗമായി ബിഎസ്എന്‍എല്‍ സൗജന്യ സിം കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു എന്നതാണ്. അതായത് ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡിന് പണം നല്‍കേണ്ടതില്ല. വെറും 51 രൂപയ്ക്ക് സിം കാര്‍ഡിനൊപ്പം സ്മാര്‍ട്ട് സ്റ്റാര്‍ട്ട് പ്ലാനും അവര്‍ക്ക് ലഭിക്കും.
ഈ പ്ലാന്‍ പുതിയ ഉപഭോക്താക്കള്‍ക്ക് മാത്രമുള്ളതാണ്
ബിഎസ്എന്‍എല്ലിന്റെ പുതിയ ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ പ്ലാന്‍ പ്രയോജനപ്പെടുത്താന്‍ കഴിയൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ ഇതിനകം കമ്പനിയുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ പ്ലാന്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയില്ല.


