ഭോപാൽ: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു. ബർവാഹ എംഎൽഎ സച്ചിൻ ബിർളയാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിൽ വച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ വിഡി ശർമ എന്നിവരുടെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
2021 ഒക്ടോബറിൽ അദ്ദേഹം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസ് അദ്ദേഹത്തെ പുറത്താക്കിയിരുന്നില്ല. നിയമസഭാംഗത്വവും രാജിവച്ചിരുന്നില്ല. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ഗുർജാർ മറ്റു പിന്നാക്ക സമുദായങ്ങളുടെയും പിന്തുണയിലാണ് ബിർള ബർവാഹ സീറ്റിൽനിന്ന് വിജയിച്ചത്.
