Headlines

35 തദ്ദേശ വാര്‍ഡുകളില്‍ ഓണശേഷം ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊല്ലവും കാസര്‍കോടും ഒഴികെ 12 ജില്ലകളിലായി ഒഴിവുള്ള 35 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് ഓണത്തിനു ശേഷം ഉപതിരഞ്ഞെടുപ്പ് നടക്കും. വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പാണിത്. 17 ജനറല്‍, 11 വനിതാ ജനറല്‍, 6 പട്ടികജാതി, ഒരു പട്ടികവര്‍ഗ വനിത എന്നിങ്ങനെയാണ് ഡിസംബറിലെ തദ്ദേശ പൊതു തിരഞ്ഞെടുപ്പിനു ശേഷം റിപ്പോര്‍ട്ട് ചെയ്ത ഈ ഒഴിവുകള്‍. 6 മാസത്തില്‍ കൂടുതല്‍ ഒഴിവുണ്ടെങ്കില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണു വ്യവസ്ഥ.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അതത് തദ്ദേശ സ്ഥാപനങ്ങളില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഇത് ഓണക്കാലത്തെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുമെന്നതു കൂടി പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് ഓണത്തിനു ശേഷം മതിയെന്ന ആലോചന. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റ എന്‍.ശേഷാദ്രിനാഥന്‍, ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട വാര്‍ഡുകളിലെ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതടക്കം ചര്‍ച്ച ചെയ്യും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: