കോഴിക്കോട്: മാനന്തവാടി ജില്ലാ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു. തൃശ്ശിലേരി ചേക്കോട്ടുകുന്ന് സ്വദേശിനി പ്രിയ (43)യാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് ജയിലിലെ ശുചിമുറിക്ക് സമീപം ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ പ്രിയയെ ജയിൽ അധികൃതർ കണ്ടെത്തിയത്. ഉടൻ തന്നെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ ഈ മാസം 19-നാണ് പ്രിയയെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ മാനന്തവാടി ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചത്


