കിളിമാനൂർ : നിരവധി കേസുകളില്‍ പ്രതിയായ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍. തലസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുള്ള അയിലം വിഷ്ണുവി (30) നെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്.
ആറ്റിങ്ങല്‍, കിളിമാനൂർ, മംഗലപുരം, കടയ്ക്കല്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, സ്നാച്ചിംഗ്, മോഷണം, റോബറി തുടങ്ങിയ കേസിലെ പ്രതിയെയാണ് കിളിമാനൂർ പൊലീസ് എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തുള്ള വനപ്രദേശത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങല്‍, കടക്കല്‍ സ്റ്റേഷനുകളിലെ കേസുകളില്‍ ജാമ്യത്തില്‍ ഇറങ്ങി നടന്ന പ്രതി കോടതിയില്‍ ഹാജരാകാതെ നടക്കുകയും കഴിഞ്ഞവർഷം നവംബർ മാസത്തില്‍ മറ്റൊരാളോടൊപ്പം കിളിമാനൂർ ജംഗ്ഷനില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് എടുക്കുകയും ആ ബൈക്കില്‍ മംഗലാപുരം സ്റ്റേഷൻ പരിധിയില്‍ മോഷണം പിടിച്ചുപറി നടത്തുകയും ചെയ്തിരുന്നു . തുടർന്ന് കിളിമാനൂർ സ്റ്റേഷൻ പരിധിയിലെ വായോധികയുടെ പക്കല്‍ നിന്നും പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു ഒളിവില്‍ പോയ പ്രതിയെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്.


