Headlines

മില്‍മ പാലിന് ലിറ്ററിന് 10 രൂപ കൂട്ടണം; ആവശ്യമുന്നയിച്ച് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍


  

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂട്ടണമെന്ന് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഇക്കാര്യം ഫെഡറേഷനെ അറിയിച്ച് അടുത്തദിവസം സര്‍ക്കാരിന് കത്ത് നല്‍കും.

ക്ഷീര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും വിലകൂട്ടാതെ മാര്‍ഗമില്ലെന്നും മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍പഴ്സന്‍ മണി വിശ്വനാഥ് പറഞ്ഞു. ഡിസംബര്‍ 1 മുതല്‍ കാലിത്തീറ്റയ്ക്ക് 100 രൂപ സബ്സിഡി നല്‍കാന്‍ തീരുമാനിച്ചുവെന്നും മണി വിശ്വനാഥ് വ്യക്തമാക്കി. 

അതേസമയം കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ ക്ഷീരോല്‍പാദക ബ്രാന്‍ഡായ അമുല്‍ പാലിന്റെ വില വര്‍ധിപ്പിച്ചു. വിവിധ ഇനം പാക്കറ്റ് പാലുകള്‍ക്ക് ലിറ്ററിന് രണ്ട് മുതല്‍ നാല് രൂപ വരെയാണ് വില കൂട്ടിയത്. ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് രാജ്യത്തുടനീളം പ്രാബല്യത്തില്‍ വരും. അമുലിന്റെ പ്രധാന പാക്കറ്റ് പാല്‍ ഇനങ്ങള്‍ക്ക് നാല് മുതല്‍ അഞ്ച് ശതമാനം വരെയാണ് വില വര്‍ധന.

അമുലിന്റെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ടോണ്‍ഡ് പാലായ അമുല്‍ താസയ്ക്ക് ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്. മൂന്ന് ശതമാനം കൊഴുപ്പുള്ള ഈ പാലിന്റെ വിലയില്‍ 3.3 ശതമാനം വര്‍ധനയുണ്ടാകും. ആറ് ശതമാനം കൊഴുപ്പുള്ള അമുല്‍ ഗോള്‍ഡിന് ലിറ്ററിന് നാല് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ ഇനത്തിന് 5.5 ശതമാനം വിലവര്‍ധനയുണ്ടാകും.
പാല്‍ ഉല്‍പാദനത്തിനും സംസ്‌കരണത്തിനുമുള്ള ചെലവ് വര്‍ധിച്ചതാണ് വില കൂട്ടാന്‍ കാരണമെന്ന് അമുല്‍ അറിയിച്ചു. പച്ചപ്പുല്ല്, ഉണക്കിത്തീറ്റ, കാലിത്തീറ്റയിലെ ഘടകങ്ങളായ എണ്ണപ്പിണ്ണാക്ക്, ചോളം, മൊളാസസ് എന്നിവയുടെ വില വര്‍ധിച്ചിട്ടുണ്ട്. പാല്‍ പാക്ക് ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് ഫിലിമിന്റെയും ഇന്ധനത്തിന്റെയും ചെലവും കൂടിയതായും കമ്പനി വ്യക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: