Headlines

കടലില്‍ കുളിക്കാനിറങ്ങി; ചാവക്കാട് യുവാവ് മുങ്ങിമരിച്ചു, ഒരാള്‍ രക്ഷപ്പെട്ടു

തൃശ്ശൂര്‍: കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം. കോയമ്പത്തൂർ കോത്തന്നൂർ സ്വദേശി അശ്വിൻ ജോൺസ് ആണ് മുങ്ങി മരിച്ചത്. തൃശ്ശൂര്‍ ചാവക്കാട്ടെ കടല്‍ തീരത്ത് ഇന്ന് രാവിലെ 10.30നാണ് അപകമുണ്ടായത്. അശ്വിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അശ്വന്ത് രക്ഷപ്പെട്ടു.

തീരദേശ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതല്‍ കടലില്‍ വലിയ രീതിയിലുള്ള തിരയുണ്ടായിരുന്നു. കടലില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ തിരയിലകപെടുകയായിരുന്നു.

ഇതിനിടെ, ഇന്ന് രാവിലെ മലപ്പുറത്ത് കടലിൽ വള്ളം മറിഞ്ഞും അപകടമുണ്ടായി. മലപ്പുറം താനൂർ ഒട്ടും പുറത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഒട്ടുംപുറം സ്വദേശി റിസ്വാൻ (20) ആണ് മരിച്ചത്. കാണാതായ റിസ്വാനായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തൂവൽ തീരം അഴിമുഖത്തിന് സമീപമാണ് സംഭവം. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചിൽ തുടങ്ങിയിരുന്നു. രാവിലെയാണ് വള്ളം മറിഞ്ഞത്.

വള്ളം മറിഞ്ഞ ഭാഗത്താണ് തെരച്ചിൽ നടത്തിയിരുന്നത്. ശക്തമായി തിരയടിക്കുന്നതിനും പ്രതികൂല കാലാവസ്ഥയും തെരച്ചലിനെ ബാധിച്ചിരുന്നു. മീൻ പിടിക്കാനായി പോയതിനിടെയാണ് വള്ളം മറിഞ്ഞത്. മൂന്നുപേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇതിൽ രണ്ടുപേർ നീന്തി രക്ഷപ്പെടുകയായിരുന്നു.നേരത്തെ തൂവൽതീരത്ത് വിനോദ സഞ്ചാരികൾ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടമുണ്ടായ സ്ഥലത്തിന് സമീപമാണിപ്പോൾ മത്സ്യബന്ധന വള്ളം മറിഞ്ഞത്. ഏറെ നേരം നടത്തിയ തിരച്ചിലിൽ റിസ്വാനെ കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: