കെഎസ്ആർടിസിയുടെ കുടിവെള്ളം ഉടൻ; എത്തിക്കുക മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ
തിരുവനന്തപുരം:കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി കുറഞ്ഞ നിരക്കിൽ ബ്രാൻഡഡ് കുടിവെള്ളവും ഇഷ്ടപ്പെട്ട ഭക്ഷണവും ബസിനുള്ളിൽ ലഭ്യമാകും. കെഎസ്ആർടിസിയുടെ ലേബലിലുള്ള കുടിവെള്ളം വിപണിയിലെ എംആർപി (MRP) നിരക്കിനേക്കാൾ ഒരു രൂപ കുറച്ച് യാത്രക്കാർക്ക് ലഭിക്കും. ഈ പദ്ധതിയിലൂടെ യാത്രക്കാർക്ക് ലാഭം ലഭിക്കുന്നതിനൊപ്പം ജീവനക്കാർക്കും അധിക വരുമാനം ഉറപ്പാക്കുന്നുണ്ട്. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയും ഇൻസെന്റീവ് ആയി നൽകാനാണ് തീരുമാനം. ഡ്രൈവർമാർക്ക് പ്രൊമോഷൻ സാധ്യതകൾ കുറവായതിനാൽ അവരെക്കൂടി സാമ്പത്തികമായി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഈ…

