വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥൻ മരിച്ചു.

തൃശൂർ: വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥൻ മരിച്ചു. പേരാമ്പ്ര തേശേരി കരുവാൻ വീട്ടിൽ ഗോപി (61) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ അംബിക ഗുരുതരാവസ്ഥയിൽ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. വൈകീട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. സ്വന്തം വീട് പേരാമ്പ്രയിലാണെങ്കിലും ഭാര്യ വീടായ അവിട്ടത്തൂരിലാണ് ഗോപി താമസിക്കുന്നത്. ചാലക്കുടി നിയോജക മണ്ഡലത്തിലെ തേശ്ശേരി പള്ളി ബൂത്തിൽ വോട്ട് ചെയ്ത് തിരിച്ച് അവിട്ടത്തൂരിലേക്ക് പോകുമ്പോൾ കല്ലേറ്റുംകര – ഇരിങ്ങാലക്കുട റൂട്ടിൽ മുസ്ലിം പള്ളിയ്ക്ക്…

Read More

പോക്കറ്റ് മണി ഫീച്ചറുമായി ഗൂഗിൾ പേ; നിയന്ത്രണം രക്ഷകർത്താക്കൾക്ക്

ന്യൂഡൽഹി: ഡിജിറ്റൽ പേയ്‌മെന്റ് ലോകത്തേക്ക് കുട്ടികളെ സുരക്ഷിതമായി പരിചയപ്പെടുത്താൻ പുതിയ സംവിധാനവുമായി ഗൂഗിൾ പേ. രക്ഷിതാക്കളുടെ നിയന്ത്രണത്തിൽ തന്നെ കുട്ടികൾക്ക് പണം ചെലവഴിക്കാനാവുന്ന ‘പോക്കറ്റ് മണി’ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തട്ടിപ്പാണെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനാൽ ജാഗ്രത ആവശ്യമാണ് എന്താണ് ‘പോക്കറ്റ് മണി’ ഫീച്ചർ? യുപിഐ സർക്കിൾ സംവിധാനത്തിന്റെ ഭാഗമായാണ് ഇത് പ്രവർത്തിക്കുന്നത്. പ്രധാന ഉപയോക്താവായ രക്ഷിതാവ് തന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് കുട്ടിക്കോ മറ്റ് ആശ്രിതർക്കോ പണമടയ്ക്കാനുള്ള അനുമതി നൽകാം….

Read More

ചൂണ്ടുവിരലിലെ മുറിവ്; വോട്ടു ചെയ്യാൻ അക്ഷര കാത്തിരുന്നത് അഞ്ച് മണിക്കൂർ

തൃശൂർ മണ്ഡലത്തിലെ കൂർക്കഞ്ചേരിയിൽ അക്ഷര എന്ന പെൺകുട്ടിക്കാണ് പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുമതി നിഷേധിച്ചത്. മിക്‌സിയിൽ കുരുങ്ങി ചൂണ്ടുവിരലിന് മുറിവേറ്റതിനാൽ ആ വിരലിൽ മഷി പുരട്ടാൻ കഴിയില്ലെന്ന കാരണത്താലാണ് വോട്ട് തടഞ്ഞത്. ഉച്ചയ്ക്ക് ഒരു മണി മുതൽ കാത്തിരുന്നിട്ടും അധികൃതർ വഴങ്ങാത്തതോടെ എൽ ഡി എഫ് നേതാവ് വി എസ് സുനിൽകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തി പ്രതിഷേധിച്ചു. സംഭവം വാർത്ത ആയതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇടപെടുകയും വിവരങ്ങൾ തേടുകയും ചെയ്തു‌ അക്ഷര വോട്ട് ചെയ്തിട്ടില്ലെന്ന്…

Read More

പൂഞ്ഞാറിലും ബിജെപി വോട്ടിന് പണം നൽകുന്ന വിഡിയോ പുറത്ത്

കോട്ടയം: കോട്ടയം പൂഞ്ഞാറിലും ബിജെപി വോട്ടിന് പണം നൽകുന്ന വിഡിയോ പുറത്ത്. പാലക്കാട് ബി.ജെ.പി സ്ഥാനാർഥിയുടെ നേതൃത്വത്തിൽ വോട്ടിന് പണം നൽകിയെന്ന വിവാദത്തിന് പിന്നാലെയാണ് പുതിയ വീഡിയോയ് പുറത്ത് വന്നിരിക്കുന്നത്. വോട്ട് ആവശ്യപ്പെട്ട് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ബി.ജെ.പി ഭാരവാഹിയായ മുഹമ്മദ് ഷാജി പണം നൽകുന്നതായാണ് വീഡിയോ. അദ്ദേഹം അരുവിക്കരയിലെ ഒരു വീട്ടിൽ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്രദേശിക ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് വിഡിയോ ചിത്രീകരിച്ചത്. വിഡിയോ ചിത്രീകരിച്ചതിനെതിരെ വീട്ടുടമയും ഷാജിയും ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. ഷാജി ബി.ജെ.പിയുടെ…

Read More

വിഷു തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റയിൽവേ

തിരുവനന്തപുരം: വിഷു തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റയിൽവേ. ചെന്നൈ സെൻട്രൽ-മംഗലാപുരം-ചെന്നൈ എഗ്മോർ, മംഗലാപുരം-തിരുവനന്തപുരം നോർത്ത്-മംഗലാപുരം ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. ട്രെയിൻ നമ്പർ 06127 ചെന്നൈ സെൻട്രൽ-മംഗലാപുരം സ്പെഷ്യൽ ഇന്ന് രാത്രി 11.55നാണ് ചെന്നൈയിൽ നിന്ന് പുറപ്പെടുക. നാളെ (ഏപ്രിൽ 9) വൈകുന്നേരം നാല് മണിക്കാണ് മംഗലാപുരത്തെത്തുക. മടക്ക ട്രെയിൻ 06128 മംഗലാപുരം-ചെന്നൈ എഗ്മോർ സ്പെഷ്യൽ നാളെ രാത്രി എട്ട് മണിയോടെ മംഗലാപുരത്ത് നിന്ന് പുറപ്പെടും. അടുത്ത ദിവസം(ഏപ്രിൽ 10) ഉച്ചയ്ക്ക് 12.30-ാടെ ചെന്നൈ എഗ്മോറിലെത്തും….

Read More


വൈക്കത്ത് സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍

കോട്ടയം: വൈക്കത്ത് സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കര്‍ഷകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെല്ലപ്പന്‍ പുളിക്കശ്ശേരിയെയാണ് തലയാഴത്തെ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐക്കാര്‍ തന്നെ ദാരുണമായി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ആരോപിച്ച് ചെല്ലപ്പന്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്നും തനിക്ക് നീതി ലഭിച്ചിട്ടില്ല. കുറഞ്ഞനിരക്കില്‍ തൈ നല്‍കാമെന്ന് പറഞ്ഞ് വികലാംഗനായ താന്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ സമീപിച്ചിരുന്നു. എന്നാല്‍ പച്ചക്കൊടി കാട്ടിയിരുന്നില്ല തുടങ്ങിയ…

Read More

ഗ്യാസ് സിലിണ്ടർ ലോറിയിടിച്ച്  ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറിയ യുവതിക്ക് ദാരുണാന്ത്യം

ആലുവ: നിർത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടർ ലോറി അപ്രതീക്ഷിതമായി വലത്തോട്ടെടുത്തതിനെ തുടർന്ന് ബൈക്കിൽ ഇടിച്ചു. ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറിയ യുവതിക്ക് ദാരുണാന്ത്യം. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുന്ന ദേശീയപാതയിലാണ് അപകടമുണ്ടായത്. ദേശം പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിൻ്റെ മകൾ 23 കാരിയായ നന്ദനയാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി 22കാരനായ അശ്വിൻ ആൻ്റണിയെ ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.30ന് അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിലായിരുന്നു അപകടം. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കു പോകുകയായിരുന്നു ബൈക്ക്….

Read More

അങ്കണവാടിയില്‍ നിന്ന്  മടങ്ങവെ പിക്കപ്പ് ഇടിച്ചു; മൂന്നര വയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കായണ്ണയില്‍ അങ്കണവാടിയില്‍ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരനെ പിക്കപ്പ് ഇടിച്ചു ദാരുണാന്ത്യം. കായണ്ണ കാപ്പുമ്മല്‍ ബബിലേഷിന്റെയും ദീഷ്ണയുടെയും ഏക മകൻ ആര്യൻ ആണ് മരിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ കൂടത്താംപൊയില്‍ അങ്കണവാടിക്ക് സമീപമാണ് അപകടം ഉണ്ടായത്. അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് റിവേഴ്സ് വന്ന പിക്കപ്പ് ആര്യന്റെ ദേഹത്ത് കയറി ഇറങ്ങിയത്. പേരാമ്പ്രയിലെ ഒരു ഗ്യാസ് ഏജൻസിക്ക് വേണ്ടി ഗ്യാസ് വിതരണം നടത്തുന്ന പിക്കപ്പ് ആണ് അപകടം ഉണ്ടാക്കിയത്.

Read More

താൽക്കാലിക വെടിനിർത്തൽ നിർദേശം തള്ളി ഇറാൻ

തെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും അന്ത്യശാസനം നൽകിയിരിക്കെ,താൽക്കാലിക വെടിനിർത്തൽ നിർദേശം തള്ളി ഇറാൻ . താൽക്കാലിക വെടിനിർത്തൽ യുദ്ധം പുനരാരംഭിക്കാനുള്ള സമയം കണ്ടെത്തലാണ്. യുദ്ധം സമ്പൂർണമായും അവസാനിപ്പിക്കണം എന്നതാണ് ഇറാന്റെ നിലപാട്. താൽക്കാലിക വെടിനിർത്തലിനായി ഹോർമുസ് തുറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. കരയുദ്ധമുണ്ടായാൽ നേരിടാനുള്ള തയാറെടുപ്പുകളും ഇറാൻ കൈക്കൊള്ളുകയാണ്. പൊരുതാൻ തയാറായ 12 ദശലക്ഷം സാധാരണക്കാരെ സൈന്യത്തോടൊപ്പം അണിനിരത്തും. രജിസ്ട്രേഷന് 10 നാൾ നീളുന്ന കാമ്പയിൽ ആരംഭിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. അടിയന്തര വെടിനിർത്തലിനുള്ള നിർദേശം പാകിസ്ത‌ാൻ…

Read More

സേലത്ത് മകനെ കൊലപ്പെടുത്തിയ മാതാവ് പിടിയിൽ

സേലം: തമിഴ്‌നാട്ടിലെ സേലത്ത് മകനെ കൊലപ്പെടുത്തിയ മാതാവ് പിടിയിൽ. ബേലൂരിനടുത്തുള്ള കരടിപ്പട്ടി സ്വദേശി മണികണ്ഠനാണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ അമ്മ ജ്യോതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴപ്പാടിക്ക് സമീപമുള്ള ഒരു അടയ്ക്ക തോട്ടത്തിൽ നിന്നാണ് നിർമാണ തൊഴിലാളിയായ മണികണ്ഠന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. മാർച്ച് എട്ടിന് ശേഷം മണികണ്ഠ‌നെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇയാൾ ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. എന്നാൽ ഭർത്താവിനെ കാണാതായതിൽ സംശയം തോന്നിയ വിനോദിനി ഏപ്രിൽ ഒന്നിന് വാഴപ്പാടി പൊലീസ് സ്റ്റേഷനിൽ പരാതി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial