പൊലീസുകാരെ തള്ളിയിട്ട് കടന്നു; വധശ്രമ കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട വധശ്രമ കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പെരളശ്ശേരി വടക്കുമ്പാട് സ്വദേശികളായ അമല്‍, ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ കാല്‍ടക്സില്‍ നിന്ന് ഇന്ന് ഉച്ചയോടെപ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച്ച അഴിക്കോട് വിവാഹ നിശ്ചയത്തിന് പോയി മടങ്ങുമ്പോള്‍ ഇരുവരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കുത്തേറ്റ ഇരുവരെയും നിസാര പരിക്കുകളോടെ കണ്ണൂരിലെ എ കെ ജി സ്മാരക സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയില്‍ ഇവരെ അറസ്റ്റുചെയ്യാന്‍ പൊലീസെത്തിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

കണ്ണൂര്‍ കാല്‍ടക്സില്‍ നിന്ന് ഇന്ന് ഉച്ചയോടെപ്രതികളെ പിടികൂടിയത്. വളപട്ടണം എസ് എച്ച് ഒ അഭിഷേക് ഷിറ, വളപട്ടണം ഇന്‍സ്‌പെക്ടര്‍ ജിതേഷ്, കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ കൈലാസ് നാഥ്, ചക്കരക്കല്‍ ഇന്‍സ്‌പെക്ടര്‍ ഫക്രുദീന്‍, കണ്ണൂര്‍ സിറ്റി എസിപി സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ അജയന്‍ എം, എസ് ഐ ഷാജി പികെ, എ എസ് ഐ സ്‌നേഹേഷ്, നാസര്‍, ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: