വസ്തു പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങി; വില്ലേജ് ഓഫീസര്‍ക്കും ഫീല്‍ഡ് അസിസ്റ്റന്‍റിനും കഠിന തടവ്
തിരുവനന്തപുരം: വസ്തു പോക്കുവരവ് ചെയ്യുന്നതിനായി കൈക്കൂലി വാങ്ങിയെന്ന കേസിൽ വില്ലേജ് ഓഫീസർക്കും വില്ലേജ് ഫീൽഡ് അസ്സിസ്റ്റന്റിനും കഠിന തടവ്. തിരുവനന്തപുരത്ത് കാട്ടാക്കട കുളത്തുമ്മൽ വില്ലേജ് ജീവനക്കാർ ആയിരുന്ന മറിയ സിസിലി, സന്തോഷ് എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. 9 വർഷം കഠിന തടവും 40,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2014 ൽ വസ്തുപോക്കുവരവ് ചെയ്യുന്നതിന് 15000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ശിക്ഷ. കൈക്കൂലി വാങ്ങുന്നതിനിടെ ഇരുവരെയും വിജിലൻസ് കയ്യോടെ…

