സംസ്ഥാനത്ത് ശക്തമായ മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. കോമോറിന്‍ തീരത്തായി ഒരു ചക്രവാകച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരളാ തീരത്തോട് ചേര്‍ന്ന് മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് മഴ ശക്തമാകുന്നത്. ശനിയാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിച്ചേര്‍ന്നേക്കും. Share…

Read More

കോളേജ് വിദ്യാർഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി : മഹാരാജാസ് കോളജ് വിദ്യാർത്ഥിയും നാടൻപാട്ട് കലാകാരിയുമായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി ആര്യാ ശിവജി (20) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് വീട്ടിൽ ആര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാതിൽ തുറക്കാതിരുന്നതോടെ ഉച്ചയ്ക്ക് 12 മണിയോടെ വാതിൽ ചവിട്ടിപ്പൊളിച്ച് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടതെന്നാണ് വിവരം. മഹാരാജാസ് കോളജിൽ രണ്ടാംവർഷ ബിഎ മലയാളം വിദ്യാർഥിനിയാണ്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ. ബുധനാഴ്ച രാവിലെ 9 മണിക്ക് പോസ്റ്റ്മോർട്ടം നടക്കും Share…

Read More

പന്തീരങ്കാവിൽ നവവധുവിന് മർദ്ദനമേറ്റ സംഭവം; പ്രതി രാഹുലിനെതിരെ വധശ്രമത്തിന് കേസ്; സ്ത്രീധന പീഡന കുറ്റവും ചുമത്തി

കോഴിക്കോട്: പന്തീരങ്കാവിൽ നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസ്. സ്ത്രീധന പീഡന കുറ്റവും ചുമത്തി. ചാർജർ കേബിൾ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചു. കൊല്ലുമെന്ന് പറഞ്ഞ് മർദിച്ചു. പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ ഒതുക്കിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്നുമാണ് യുവതിയുടെ പരാതി. കൊലവിളിച്ചുള്ള ക്രൂരമർദനം പൊലീസ് ലാഘവത്തോടെ കൈകാര്യം ചെയ്തെന്നും വധശ്രമം നടന്നുവന്ന തന്റെ മൊഴി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകിയിരുന്നു. പരാതിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. വിവാഹം കഴിഞ്ഞ് ഒരാഴ്ച…

Read More

കൊല്ലത്ത് യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ; മൃതദേഹങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല

കൊല്ലം: കൊല്ലത്ത് യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മൃതദേഹങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കിളികൊല്ലൂർ പാൽകുളങ്ങര തെങ്ങയം റയിൽവേ ഗേറ്റിന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടത്. എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് മരണം എന്നാണ് നിഗമനം.സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. Share on FacebookTweetFollow us

Read More

മകന്റെ മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ അച്ഛൻ മരിച്ചു; പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം∙ മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. മലയിൻകീഴ് പൊറ്റയിൽ സ്വദേശി രാജേന്ദ്രനാണ് (63) മരിച്ചത്. മേയ് നാലിനാണ് രാജേന്ദ്രന് മർദനമേറ്റത്. മകൻ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു Share on FacebookTweetFollow us

Read More

ചങ്ങനാശേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം; 2.5 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു

കോട്ടയം: ചങ്ങനാശേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം. ചങ്ങനാശേരി പാറേല്‍ പള്ളിക്കു സമീപം കടമാന്‍ചിറ ക്രൈസ്റ്റ് നഗറില്‍ പുലര്‍ച്ചെയാണ് വീടുകളില്‍ മോഷണം നടന്നത്. പ്രദേശത്തെ സിസിടിവിയില്‍നിന്ന് 2 പേര്‍ വീടുകള്‍ക്ക് സമീപത്തുകൂടെ നടക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഫൊറന്‍സിക്, പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പുതുപ്പറമ്പില്‍ ജോസി വര്‍ഗീസിന്റെ ഭാര്യ സൗമ്യ കാനഡയില്‍ ജോലിക്കു പോകാന്‍ വിമാനടിക്കറ്റിനായി സൂക്ഷിച്ചിരുന്ന 2.5 ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടു. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ഒന്നരപവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്. മറ്റൊരുവീട്ടില്‍നിന്ന് 900 രൂപയും കവര്‍ന്നിട്ടുണ്ട്….

Read More

മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല്‍ വിതരണം തടസപ്പെട്ടേക്കും

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ജീവനക്കാര്‍ സമരത്തില്‍. സമരത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പാല്‍ വിതരണം തടസപ്പെട്ടേക്കും. സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്നാരോപിച്ച് ഐഎന്‍ടിയുസി,സിഐടിയു സംഘടനകളിലെ ജീവനക്കാരാണ് സമരം ചെയ്യുന്നത്. അനധികൃത നിയമനം ചെറുക്കാന്‍ ശ്രമിച്ച 40 ഓളം ജീവനക്കാര്‍ക്കെതിരേ പൊലീസ് കള്ളക്കേസ് എടുത്തതായും ആരോപണമുണ്ട്. ഇത് പിന്‍വലിക്കണമെന്ന ആവശ്യവും ജീവനക്കാര്‍ മുന്നോട്ടുവച്ചു. രാവിലെ ആരംഭിച്ച സമരം ഒത്തുതീര്‍പ്പാക്കാന്‍ മില്‍മ മാനേജ്‌മെന്റോ സര്‍ക്കാരോ ഇടപെട്ടിട്ടില്ലെന്ന് ജീവനക്കാര്‍ ആരോപിച്ചിരുന്നു. മില്‍മയുടെ അമ്പലത്തറ കേന്ദ്രത്തിലാണ് രാവിലെ സമരം തുടങ്ങിയത്. പാല്‍കൊണ്ടുവന്ന…

Read More

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: എല്‍ടിടിഇക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ നീട്ടി. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് നിരോധനം ദീര്‍ഘിപ്പിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. യുഎപിഎ നിയമപ്രകാരമാണ് നിരോധനം. എല്‍ടിടിഇ സംഘടന രാജ്യത്ത് പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് നടപടി. എല്‍ടിടിഇയുടെ തുടര്‍ച്ചയായ അക്രമവും വിനാശകരമായ പ്രവര്‍ത്തനങ്ങളും ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും വിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. എല്‍ടിടിഇ ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് തുടരുന്നു. കൂടാതെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നുവെന്ന്…

Read More

‘വഴക്ക്’ പുതിയ തലത്തിലേക്ക്; സിനിമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍ ശശിധരന്‍

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും നടന്‍ ടൊവിനോയും തമ്മില്‍ വാക്ക് തര്‍ക്കത്തിന് ഇടയാക്കിയ വഴക്ക് സിനിമാ വിവാദം പുതിയ തലത്തില്‍. സിനിമയുടെ പൂര്‍ണരൂപം ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് സനല്‍ കുമാര്‍ ശശിധരന്‍. സിനിമ റിലീസ് ചെയ്യാന്‍ ടൊവിനോ അനുവദിക്കുന്നില്ലെന്ന ആരോപണമാണ് തുടക്കം. പ്രേക്ഷകര്‍ക്ക് കാണാനുള്ളതാണ് സിനിമയെന്നും എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവര്‍ക്ക് മനസിലാക്കാമെന്നുമുള്ള കുറിപ്പോടെയാണ് സിനിമയുടെ പൂര്‍ണരൂപം പങ്കുവെച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ 33 മിനിറ്റുള്ള സിനിമ വിമിയോ വെബ്സൈറ്റിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. ടൊവിനോ തോമസ് മുഖ്യ…

Read More

വിവാഹദിവസം വരനെതിരെ പീഡന പരാതിയുമായി യുവതിയെത്തി; വീട്ടിലേക്ക് മടങ്ങിയ വധു വഞ്ചനാക്കുറ്റത്തിന് പരാതി നൽകി

തിരുവനന്തപുരം: സ്വർണം തട്ടിയെടുക്കാൻ കബളിപ്പിച്ച് കല്യാണം നടത്തിയെന്ന വധുവിന്റെ പരാതിയിൽ വരനും ബന്ധുക്കൾക്കുമെതിരേ കേസ്. കരമന നെടുങ്കാട് സ്വദേശി മിഥുനെതിരേയാണ് വിവാഹം കഴിഞ്ഞ ഉടനെ വധുവും കുടുംബവും പരാതി നൽകിയത്. കഴിഞ്ഞ ദിവസം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് നവദമ്പതിമാർ വരന്റെ വീട്ടിലെത്തിയപ്പോൾ മറ്റൊരു സ്ത്രീ ഇവിടെയെത്തി ബഹളമുണ്ടാക്കി. മിഥുനുമായി നേരത്തെ ബന്ധമുണ്ടെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും പറഞ്ഞാണ് 39 കാരി ബഹളമുണ്ടാക്കിയത്. ഇതോടെ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. തന്നെ പീഡിപ്പിച്ചുവെന്നുകാട്ടി 39 കാരി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial