സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു

കൊച്ചി: സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (54) അന്തരിച്ചു. ഒക്കല്‍ സ്വദേശിയായ ബിജു വട്ടപ്പാറ മൂവാറ്റുപുഴയില്‍ സ്വകാര്യ ആവശ്യത്തിന് എത്തിയപ്പോള്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍. സുരേഷ് ഗോപി നായകനായ രാമരാവണന്‍ , സ്വന്തം ഭാര്യ സിന്ദാബാദ്, മൈ ഡിയര്‍ മമ്മി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. കലാഭവന്‍ മണി നായകനായ ലോകനാഥ് ഐഎഎസ് എന്ന സിനിമയുടെയും മറ്റ് നിരവധി സിനിമകളുടെയും തിരക്കഥ രചിച്ചിട്ടുണ്ട്. തമിഴിലും സിനിമ സംവിധാനം ചെയ്തിട്ടുണ്ട് Share on FacebookTweetFollow…

Read More


50000 രൂപ ലോൺ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് 32000 രൂപ തട്ടിയെടുത്തു,യുവാവ് അറസ്റ്റിൽ

കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ഫൈനാൻസ് കമ്പനിയിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി ഭാഗത്ത് ആലുങ്കൽ വീട്ടിൽ അനിൽ എ.സി എന്നയാളെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മുണ്ടക്കയം പാറത്തോട് സ്വദേശിയായ യുവാവിന് അമ്പതിനായിരം രൂപ ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 32500 രൂപ തട്ടിയെടുക്കുകയായിരുന്നു. സ്വകാര്യ ഫൈനാൻസ് കമ്പനിയുടെ സ്റ്റാഫാണെന്നുപറഞ്ഞ് യുവാവിനെ വാട്സ്ആപ്പ് മുഖേന ഇയാൾ ബന്ധപ്പെടുകയും 50000…

Read More

ബീഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു.

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശില്‍ കുമാര്‍ മോദി അന്തരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 72 വയസ്സായിരുന്നു. കാന്‍സര്‍ ബാധിച്ചിരിക്കുകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്നും കഴിഞ്ഞ മാസമാണ് സുശില്‍ കുമാര്‍ മോദി അറിയിച്ചത്. രണ്ട് തവണയായി 11 വര്‍ഷത്തോളം സുശില്‍ കുമാര്‍ മോദി ബിഹാറിലെ ഉപമുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005 മുതല്‍ 2013 വരെയും 2017 മുതല്‍ 2022 ഡിസംബര്‍ വരെയുമുള്ള രണ്ട് തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഉപമുഖ്യമന്ത്രിയായിരുന്നത്. ഇതിന് പുറമെ എം പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയപ്രകാശ്…

Read More

കുളിക്കാൻ കയറിയ 10 വയസുകാരിയെ കയറിപ്പിടിക്കാൻ ശ്രമം; അതിക്രമം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചി മുറിയിൽ വച്ച്; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പുന്നപ്ര കപ്പക്കട പൊള്ളിയിൽ അരുൺ ആണ് അമ്പലപ്പുഴ പോലീസിന്റെ പിടിയിലായത്. ആശുപത്രി ശുചി മുറിയിൽ കുളിക്കാൻ കയറിയപ്പോഴായിരുന്നു പ്രതി പത്തു വയസുകാരിയെ കയറിപിടിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ മാതാവ് ഇവിടെ ചികിത്സയിലാണ്. അമ്മയക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന കുട്ടി ശുചിമുറിയില്‍ കുളിക്കാൻ കയറിയപ്പോഴാണ് സംഭവം. കുട്ടി നിലവിളിച്ചതിനെത്തുടർന്ന് ആളുകളെത്തി യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു Share on FacebookTweetFollow us

Read More

ബസിനുള്ളിൽ യാത്രക്കാർക്ക് ശുദ്ധജലം ലഭ്യമാക്കാനായി പദ്ധതിയുമായി കെഎസ്ആർടിസി;ഒരു ലിറ്ററിന് 15 രൂപ നിരക്ക്

തിരുവവന്തപുരം: യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. സർക്കാർ സംരംഭമായ ഹില്ലി അക്വായും കെഎസ്ആർടിസിയുമായി ചേർന്ന് ആണ് യാത്രക്കാർക്കായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിക്കുന്നത്. ലിറ്ററിന് 20 രൂപ നിരക്കിൽ കുപ്പി വെള്ളം വിതരണം ചെയ്യുന്ന കമ്പനികൾ അനുദിനം വർധിച്ചുവരികയാണ്. കെഎസ്ആർടിസി ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും വിശ്വാസയോഗ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തന്നെ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും തയ്യാറാക്കപ്പെടുന്ന ദാഹജലം കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് എത്തിക്കുക…

Read More

12 വയസ്സുകാരനെ കൊണ്ട് ബൈക്ക് ഓടിപ്പിച്ചു; വാഹനത്തിന്റെ ആർസി സസ്പെൻഡ് ചെയ്തു, രക്ഷിതാവിന് 35,000 രൂപ പിഴയും

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെകൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തിൽ പിതാവിനെതിരെ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. വാഹനത്തിൻ്റെ ആർസി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും 35000 രൂപ പിഴയും വിധിച്ചു. മഞ്ചേരി കിടങ്ങഴി പുല്ലൂർ സ്വദേശി ആണ് 12 വയസ്സുകാരനെ കൊണ്ട് ബൈക്ക് ഓടിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത ലൈസൻസ് ഇല്ലാത്ത കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചതിനാണ് രക്ഷിതാവിനെതിരെ മോട്ടോർ വാഹന വകുപ്പ് ഇൻഫോസ്മെന്റ് വിഭാഗം നടപടി സ്വീകരിച്ചിരിച്ചത്. വാഹനത്തിൻറെ ആർസി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത നടപടിക്ക് പുറമേ വാഹന ഉടമയ്ക്ക്…

Read More

തൃശ്ശൂർ വൻ ലഹരി വേട്ട; 15 ചാക്കുകളിലായി കണ്ടെത്തിയത് 11000 പാക്കറ്റ് ഹാൻസ്

തൃശ്ശൂർ: ചെറുത്തുരുത്തിയിൽ നിന്നും ലഹരി വസ്തുകൾ പിടികൂടി പൊലീസ്. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഹാൻസ് ചാക്കുകളാണ് പിടികൂടിയത്. രഹസ്യ വിവരത്തെത്തുടർന്ന കൊച്ചിൻ പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് പുകയില വസ്തുകൾ കണ്ടെത്തിയത്. ഇന്നോവ കാറിൽ കടത്തുകയായിരുന്ന പുകയില ഉത്പന്നമാണ് പൊലീസ് പിടികൂടിയത്. ഇന്നോവ കാറിൽ 15 ചാക്കുകളിലായി 11000 പാക്കറ്റ് ഹാൻസ് ആണ് പൊലീസ് കണ്ടെത്തിയത്. മാർക്കറ്റിൽ 5 ലക്ഷത്തോളം വില വരുന്ന ലഹരി ഉത്പന്നമാണ് പിടികൂടിയത്. ഇന്നോവ കാറോടിച്ച ഒറ്റപ്പാലം പനമണ്ണ സ്വദേശി ഉണ്ണികൃഷ്ണൻ…

Read More

പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ, തേടി ഇറങ്ങിയ പൊലീസിന് മുന്നിൽ പ്രതി, ഓടി രക്ഷപ്പെടാൻ ശ്രമം, ഒടുവിൽ പിടിയിൽ

         തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു. വടക്കേക്കാട് നാലാംകല്ല് കുന്നനയിൽ ഷക്കീറിനെയാണ് ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ സി സുന്ദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2023 സെപ്തംബർ 19-ന് പോക്സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസ്സിലാണ് അറസ്റ്റ്, പീഡനത്തിനിരയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട അതിജീവിതയുടെ പരാതിയിൽ വടക്കേക്കാട് പൊലീസ് പോക്സോ ആക്ട് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഷക്കീർ…

Read More

കൊല്ലത്ത് വനിതാ ഡോക്ടർക്ക് മര്‍ദനം; രോഗിക്കൊപ്പം എത്തിയ സ്ത്രീ അസഭ്യ വർഷം നടത്തി, മുഖത്തടിച്ചു, പരാതി

കൊല്ലം : കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനാണ് മര്‍ദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായിരുന്ന ജാൻസി ജെയിംസിന്‍റെ മുഖത്തടിച്ചുവെന്നാണ് പരാതി. ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നും അടിയേറ്റ് കമ്മല്‍ ഉള്‍പ്പെടെ തെറിച്ചുപോയെന്നും പരാതിയില്‍ പറയുന്നു. പലതവണ മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ഇതിന് പിന്നാലെയാണ് മര്‍ദനമമെന്നുമാണ് പരാതിയിലുള്ളത്. ഇന്നലെ രാത്രിയാണ് സംഭവം. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടർ പരിശോധിച്ചില്ലെന്നാരോപിച്ചാണ്…

Read More

കടയ്ക്കൽ:ചിതറയിൽ വർക്ക് ഷോപ്പിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച പ്രതികൾ പിടിയിൽ.

കടയ്ക്കൽ:ചിതറയിൽ വർക്ക് ഷോപ്പിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച പ്രതികൾ പിടിയിൽ.  പട്ടാപ്പകൽ ആണ് ഇവർ ഈ മോഷണം നടത്തിയത്. പെരിങ്ങമ്മല കൊല്ലായിൽ ബ്ലോക്ക് നമ്പർ 107ൽ നൗഫൽ(20), ചിതറ പള്ളിക്കുന്നുപുറം എസ് എൽ നിവാസിൽ സന്ദീപ് ലാൽ, കലയപുരം ബ്ലോക്ക് നമ്പർ 107ൽ മുഹമ്മദ് ഇർഫാൻ(21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ10ന്  വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവംനടന്നത്.  ചിതറ വളവുപച്ചയിലുള്ള തുമ്പമണ്‍തൊടി തടത്തരികത്ത് തട്ടാംവിള വീട്ടില്‍ സജുന്റെ വർക്ക് ഷോപ്പില്‍ നിന്നാണ് ബുള്ളറ്റ് മോഷ്ടിച്ചത്. നാലുമണിയോടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial