കൊച്ചുപ്രേമൻ പുരസ്ക്കാരത്തിന് കവി രാധാകൃഷ്ണൻ കുന്നുംപുറം അർഹനായി

തിരുവനന്തപുരം:കൊച്ചുപ്രേമൻ സൗഹൃദ സമിതി ഏർപ്പെടുത്തിയ പുരസ്ക്കാരം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിക്കും. അന്തരിച്ച പ്രമുഖ ചലച്ചിത്ര, നാടക നടൻ കൊച്ചുപ്രേമന്റെ സ്മരണക്കായി കൊച്ചുപ്രേമൻ സ്മാരക സൗഹൃദസമിതിയാണ് പുരസ്കാരം നൽകുന്നത്. പ്രൊഫഷണൽ നാടക ഗാനരചനയിൽ കാൽ നൂറ്റാണ്ട് കാലമായി നടത്തുന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് രാധാകൃഷ്ണൻ കുന്നുംപുറത്തിന് പുരസ്ക്കാരം നൽകുന്നതെന്ന് ജൂറി കൺവീനർ, ഡോക്ടർ എസ്.ഹരികൃഷ്ണൻ,സമിതി രക്ഷാധികാരി നടി ഗിരിജപ്രേമൻ, പ്രസിഡന്റ് അഭിഷേക് ബി, സെക്രട്ടറി അനി പി, എന്നിവർ അറിയിച്ചു.ഏപ്രിൽ 7 ന്‌ നടക്കുന്ന ചടങ്ങിൽ ഗിരിജപ്രേമൻ…

Read More

വീടിന് തീ വെച്ച കേസിൽ യുവാവ് അറസ്റ്റിൽ

ഏറ്റുമാനൂർ : ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീടിന് തീ വെച്ച കേസിൽ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആയാംകുടി കപ്പേള ജംഗ്ഷൻ ഭാഗത്ത് മുത്തേടത്ത് വീട്ടിൽ സിബി ജോസഫ് (47) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി ഇയാളുമായി അകന്നു കഴിഞ്ഞിരുന്ന ഭാര്യയും മകനും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി, കയ്യിൽ കരുതിയിരുന്ന പെട്രോൾ ഉപയോഗിച്ച് ജനൽ പാളിയിലൂടെ ഒഴിച്ച് വീടിനകത്ത് കിടന്നിരുന്ന ഫര്‍ണിച്ചറും മറ്റും കത്തിച്ച്…

Read More

സോഷ്യൽ മീഡിയ വഴി പരിചയം; 17 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇടുക്കി:സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസിൽ വാഗമൺ സ്വദേശി കഞ്ഞിക്കുഴി പോലീസിന്റെ പിടിയിലായി. വാഗമൺ പശുപ്പാറ പുതുവീട്ടിൽ മോഹനൻ്റെ മകൻ മനു മോഹനൻ (19) ആണ് കഞ്ഞിക്കുഴി പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഇയാളെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ഇന്നലെ ഇയാൾ പിടിയിലായത്. ഒരു വർഷക്കാലമായി സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട കഞ്ഞിക്കുഴി സ്വദേശിനിയായ പതിനേഴ്കാരിയെ പലതവണ പീഡിപ്പിച്ച കേസിലാണ് വാഗമൺ സ്വദേശിയായ പത്തൊൻപതുകാരൻ അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട്വാഗമൺ പശുപ്പാറ പുതുവീട്ടിൽ മോഹനൻ്റെ…

Read More

ബി.എസ്.സി. നഴ്‌സിങ്ങിന് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 8.25 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍

പുല്ലാട്: പത്തനംതിട്ടയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി. നഴ്‌സിങ്ങിന് അഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് മേരിക്കുന്ന് സ്വദേശി ശ്യാംജിത്ത്(37) ആണ് അറസ്റ്റിലായത്. കോയിപ്രം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പുല്ലാട് പൂവത്തൂര്‍ വലിയവിളയില്‍ സുനി iവര്‍ഗീസ് നൽകിയ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയില്‍നിന്ന് പ്രതി 8.25 ലക്ഷം രൂപ കൈപ്പറ്റിയതാണ് കേസ്. സമാനമായ ആറ് കേസുകളില്‍ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്ത് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയവേയാണ് പ്രതിയെ…

Read More


സ്ത്രീധനമായി ആഡംബര കാര്‍ വേണം; യുവതിയെ ഭര്‍ത്താവും കുടുംബവും മര്‍ദിച്ച് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ സ്ത്രീധനമായി ആഡംബര കാര്‍ നല്‍കാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും കുടുംബവും മര്‍ദിച്ച് കൊലപ്പെടുത്തി. ഗ്രേറ്റര്‍നോയിഡയില്‍ വെള്ളിയാഴ്ചയായിരുന്നു കരിഷ്മയെന്ന യുവതി കൊല്ലപ്പെട്ടത്. യുവതിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് ര‍ജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവ് വികാസും വീട്ടുകാരും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ചെന്ന വിവരം യുവതി സഹോദരനെ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ ഭര്‍തൃ ഗൃഹത്തിലെത്തിയപ്പോഴാണ് കരിഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2022 ഡിസംബറിലാണ് കരിഷ്മയും വികാസും തമ്മിലുള്ള വിവാഹം നടന്നത്….

Read More



കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കുളിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍

കാസര്‍ഗോഡ് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കുളിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍. ഒഡീഷ ബര്‍ഗാര്‍ ജില്ലയിലെ സാലിഹപള്ളി സ്വദേശിനി റൂബി പട്ടേലി (27) നെയാണ് ചൊവ്വാഴ്ച രാവിലെ ഹോസ്റ്റല്‍ കെട്ടിടത്തിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ സഹപാഠികള്‍ കണ്ടെത്തിയത്. ഹിന്ദി താരതമ്യസാഹിത്യത്തില്‍ ഗവേഷക വിദ്യാര്‍ഥിനിയായിരുന്നു റൂബി പട്ടേൽ Share on FacebookTweetFollow us

Read More

കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മലപ്പുറത്ത് രണ്ടുപേര്‍ക്ക് വെട്ടേറ്റു

കുറ്റിപ്പുറം : കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ രണ്ട് പേർക്ക് വെട്ടേറ്റു. ഊരോത്ത് പള്ളിയാലിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നവർക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം. സഹോദരങ്ങളായ അറുമുഖൻ (29), മണി (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മണിക്ക് തലയിൽ മടല് കൊണ്ട് അടിയേറ്റ് പരിക്കുണ്ട്. കൊടുവാൾ കൊണ്ടുള്ള വെട്ടേറ്റ് ഇദ്ദേഹത്തിന് നെഞ്ചിലും പരിക്കേറ്റു. മണിയുടെ ഇടത് തോളിലാണ് വാള് കൊണ്ട് വെട്ടിയത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൈപ്പിൽ…

Read More

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് തങ്കമണി ദിവാകരന്‍ ബിജെപിയില്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ ഒരു കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയില്‍ ചേര്‍ന്നു. മഹിളാ കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ തങ്കമണി ദിവാകരനാണ് ബിജെപിയില്‍ ചേര്‍ന്നത്. 2011 ലെ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗമായ തങ്കമണി ദിവാകരന്‍, സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹോദരിയാണ്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിലാണ് തങ്കമണി ബിജെപിയില്‍ ചേര്‍ന്നത്. 27 വയസ്സ് മുതല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ്. എന്നാല്‍ പാര്‍ട്ടിയില്‍…

Read More

ഝാർഖണ്ഡിൽ സിപിഐ തനിച്ച് മത്സരിക്കും; നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

റാഞ്ചി: ഝാർഖണ്ഡിൽ തനിച്ച് മത്സരിക്കാനുറച്ച് സിപിഐ. നാല് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സി.പി.ഐ പ്രഖ്യാപിച്ചു. ഛത്ര, ലോഹർദാഗ, പലാമു, ദുംക എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഇൻഡ്യ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് വൈകുന്നതിനെ തുടർന്ന് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടി സ്ഥാനാർത്ഥി പ്രഖ്യാപനവുമായി മുന്നോട്ടുപോയത് അഭയ് ഭൂയാൻ പലാമു സീറ്റിൽ നിന്നും മഹേന്ദ്ര ഒറോൺ ലോഹർദാഗയിൽ നിന്നും അർജുൻ കുമാർ ഛത്രയിൽ നിന്നും രാജേഷ് കുമാർ കിസ്‌കു ദുംകയിൽ നിന്നും നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഈ…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൂര്യാഘാതമേറ്റു; കോൺഗ്രസ് പ്രവര്‍ത്തകൻ ആശുപത്രിയിൽ

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകന് സൂര്യാഘാതമേറ്റു. വലമ്പിലിമംഗലം ഇളവുങ്കൽ വീട്ടിൽ തോമസ് അബ്രഹാം(55)നാണ് സൂര്യാഘാതമേറ്റത്. നെഞ്ചിലും മുതുകിലും പരിക്കേറ്റ ഇയാളെ ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. കൊടും ചൂടിൽ പ്രചാരണം നടത്തുന്നതിനിടെ ആണ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റത്. വലമ്പിലിമംഗലം മുപ്പാതാം നമ്പർ ബൂത്തിൽ വീടുകയറിയുളള പ്രചാരണത്തിനിടെയാണ്‌ സംഭവം. സൂര്യാഘാതമേറ്റതിന്റെ പാടുകൾ പൂർണമായും മാറാത്തതിനാൽ തോമസ് എബ്രഹാം ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നില്ല. വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് ഇദ്ദേഹം Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial