സംസ്ഥാനത്തെ സ്വർണ്ണവില ഇന്നും ഉയർന്നു; അറിയാം ഇന്നത്തെ നിരക്കുകൾ

തിരുവനന്തപുരം: ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് ഉയർന്നു. പവൻ ഇന്ന് 160 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52840 രൂപയാണ് ഈ മാസം ആദ്യം സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 800 രൂപയാണ് ഒന്നാം തിയതി കുറഞ്ഞത്. ഈ ആഴ്ച മുഴുവൻ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. വ്യാഴാഴ്ച 560 രൂപ ഉയർന്നു. വെള്ളിയാഴ്ച 400 രൂപ കുറഞ്ഞെങ്കിലും ശനിയാഴ്ച വില ഉയർന്നു. അതെ പ്രവണതയാണ് ഇന്നും വിപണിയിൽ തുടരുന്നത്. വില…

Read More

ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനിടെ മകനെ മുതലക്ക് എറിഞ്ഞു കൊടുത്തു;ബംഗളൂരുവിൽ ആറു വയസ്സുകാരന് ദാരുണാന്ത്യം

ബെംഗളൂരു: അമ്മ ആറുവയസ്സുള്ള മകനെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞു. ഭർത്താവുമായുള്ള തർക്കത്തിനിടെ കലിപ്പായാണ് യുവതി ഇത്തരം ഒരു കടുംകൈക്ക് മുതിർന്നത്. തോട്ടിലേക്ക് വീണ കുട്ടിയെ മുതല ഭക്ഷിക്കുകയായിരുന്നു. ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലി താലൂക്കിലെ ഹലമാഡിയിലാണ് ദാരുണ സംഭവം ഉണ്ടായത്. രവികുമാറിന്റെയും സാവിത്രിയുടെയും 6 വയസ്സുള്ള മകൻ വിനോദാണ് ഈ ഹതഭാഗ്യൻ. ഭാര്യാഭർത്താക്കന്മാർ തമ്മില്‍ വഴക്കിടുന്നതിനിടെ അമ്മ സാവിത്രി ദേഷ്യം മൂത്ത് കുട്ടിയെ വീടിനു പിന്നിലെ പേപ്പർ ഫാക്ടറിയില്‍ നിന്ന് കെമിക്കല്‍ വാട്ടർ ഒഴുകി വരുന്ന പൈപ്പിലേക്ക് എറിയുകയായിരുന്നു….

Read More

എടപ്പാൾ ഐലക്കാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ : യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ഐലക്കാട് സ്വദേശി പുവക്കാട് ഹരിദാസിന്റെ ഭാര്യ റിഷ(35) യുടെ മൃതദേഹമാണ് കിണറ്റിൽ നിന്ന് കണ്ടെത്തിയത് .തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.റിഷയെ കാണാതെ വന്നതോടെ തിരഞ്ഞ് നോക്കുന്നതിനിടെ വീടിന് പുറകിലുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.ചങ്ങരംകുളം പോലീസും പൊന്നാനിയിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്ത് എത്തി മൃതദേഹം കരക്കെടുത്തു.ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും Share on FacebookTweetFollow us

Read More

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ടു യാത്രക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂന്ന് സ്വർണ്ണ ബിസ്കറ്റുകളും സ്വർണനാണയവും ഉൾപ്പെടെ 478 ഗ്രാം തൂക്കമുളള സ്വർണമാണ് പിടിച്ചെടുത്തത്. ദമാമിൽ നിന്ന് ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായത്. ലഗേജുകൾ പരിശോധിച്ചപ്പോൾ ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ സംശയത്തെ തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. അടിവസ്ത്രത്തിൽ പ്രത്യേക അറകളുണ്ടാക്കി അതിനുളളിൽ…

Read More

പുറത്തുവന്നത് രണ്ടായിരത്തിലധികം അശ്ലീലവീഡിയോ ക്ലിപ്പുകൾ; പ്രജ്ജ്വലിനെതിരെ ബലാത്സംഗ പരാതിയുമായി കൂടുതൽ സ്ത്രീകൾ രംഗത്ത്

ബെംഗളൂരു: ജനതാദൾ നേതാവും ലോക്സഭാംഗവുമായ പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ബലാത്സംഗ പരാതിയുമായി കൂടുതൽ സ്ത്രീകൾ രംഗത്ത്. മൂന്നുസ്ത്രീകളാണ് ഇന്നലെ ബെംഗളൂരു സി.ഐ.ഡി. ആസ്ഥാനത്തെത്തി പ്രത്യേക അന്വേഷണസംഘത്തിന് പരാതി നൽകിയത്. പുറത്തുവന്ന അശ്ലീല വീഡിയോയിൽ ഉൾപ്പെട്ട സ്ത്രീകളാണ് പരാതി നൽകിയത്. രണ്ട് സ്ത്രീകൾ നേരത്തേ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൂടുതൽ സ്ത്രീകൾ പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ രംഗത്തെത്തിയത്. പ്രജ്ജ്വൽ ഉൾപ്പെട്ട രണ്ടായിരത്തിലധികം അശ്ലീലവീഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നത്. ഇതിലുള്ള രണ്ടുസ്ത്രീകളാണ് നേരത്തേ പരാതിയുമായി പോലീസിനെ സമീപിച്ചത്. എച്ച്.ഡി. രേവണ്ണയുടെ വീട്ടിലെ മുൻജീവനക്കാരിയും…

Read More

വൃക്കരോഗിക്ക് ക്യാൻസറിനുള്ള മരുന്ന് നൽകി; വീട്ടമ്മയുടെ മരണത്തിൽ ഫാർമസിക്കെതിരെ കുടുംബത്തിന്റെ പരാതി

മലപ്പുറം: വ്യക്കരോഗിക്ക് നൽകേണ്ട മരുന്നിന് പകരം ക്യാൻസറിനുള്ള മരുന്ന് നൽകി വീട്ടമ്മ മരിച്ചതായി പരാതി. തിരുരിലെ സ്വകാര്യ ആശുപത്രിയിലെ ഫാർമസിയിൽ നിന്നാണ് മരുന്ന് മാറി നൽകിയത്. ആലത്തിയൂർ സ്വദേശി പെരുമ്പള്ളിപറമ്പിൽ അയിശുമ്മയാണ് മരിച്ചത്. സ്വകാര്യ ആശുപത്രി ഫാർമസിക്കെതിരെ ആരോപണമുന്നയിച്ച് ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ ബന്ധുക്കൾ പരാതി നൽകി. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയാണ് ആയിശുമ്മ കഴിഞ്ഞ മാസം 18ന് തിരൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിയത്. ഡോക്ടർ കുറിച്ച് നൽകിയ മരുന്നുകളിൽ ഒരെണ്ണം ഫാർമസിയിൽ നിന്നും മാറി…

Read More

എടപ്പാളിൽ കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

എടപ്പാൾ: സംസ്ഥാന പാതയിൽ എടപ്പാൾ അണ്ണക്കംപാട് കെഎസ്ആർടിസിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. രാത്രി 9 മണിയോടെയാണ് അപകടം. എറവക്കാട് കൊഴിക്കര സ്വദേശി അന്നിക്കര വീട്ടിൽ നിധിൻ (30)ആണ് മരിച്ചത്. കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിൽ അണ്ണക്കമ്പാട് സെൻററിൽ ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ നിധിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഹൈവേ പോലീസും ചങ്ങരംകുളം പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ…

Read More

മാതാപിതാക്കളോട് മോശമായി പെരുമാറുന്ന മക്കൾ വീടിന് പുറത്ത്;
സംസ്ഥാനത്ത് നിയമ ഭേദഗതി വരുന്നു

തിരുവനന്തപുരം: പ്രായമായ മാതാപിതാക്കളെ അവഗണിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന മക്കളും പിന്തുടര്‍ച്ചാവകാശികളും സൂക്ഷിക്കുക. വയോജനങ്ങള്‍ പരാതി നല്‍കിയാല്‍ നിങ്ങള്‍ വീടിന് വെളിയിലാവും. മക്കളുടെയോ പിന്തുടര്‍ച്ചാവകാശിയുടെയോ പീഡനത്തിനിരയായാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരെ വീട്ടില്‍ നിന്നൊഴിവാക്കാനുള്ള അവകാശം നല്‍കുന്ന നിയമഭേദഗതിക്കാണ് സര്‍ക്കാര്‍ സമിതിയുടെ ശുപാര്‍ശ. 2009-ലെ ‘കേരള മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്റ്സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് റൂള്‍സ്’ ഭേദഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശയിലാണ് പുതിയ നിര്‍ദേശം. വയോജന സംരക്ഷണത്തിന് കര്‍ശന നടപടികളാണ് സമിതി ശുപാര്‍ശ…

Read More

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

ന്യൂഡല്‍ഹി: ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫലം പ്രഖ്യാപിക്കുക.പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഐസിഎസ്ഇ വെബ്‌സൈറ്റായ cisce.org യില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഡിജി ലോക്കറിലും ഫലം ലഭ്യമാകും. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 28 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് സമാപിച്ചത്. 2023 ൽ പത്താം ക്ലാസിൽ 98.84 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 96.63 ശതമാനവുമാണ് വിജയം ഉണ്ടായിരുന്നത്. Share on FacebookTweetFollow us

Read More

വാഹനപരിശോധന യ്ക്കിടെ പിടികൂടിയത് ആറുലക്ഷം രൂപയുടെ എം.ഡി.എം.എ; യുവാവ് പിടിയിൽ

മണ്ണാര്‍ക്കാട്: വാഹനപരിശോധനയ്ക്കിടെ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മലപ്പുറം തിരൂര്‍ മുത്തൂര്‍ വലിയ പീടികേക്കല്‍ വീട്ടില്‍ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് അറസ്റ്റിലായത്. ആറുലക്ഷത്തോളം രൂപ വിലവരുന്ന 198 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു പരിശോധന ശനിയാഴ്ച രാത്രി പതിനൊന്നോടെ പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 55-ാം മൈലില്‍ വെച്ചാണ് സംഭവം. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ്, സി.ഐ. ബഷീര്‍ ചിറയ്ക്കല്‍, എസ്.ഐ….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial