‘എട്ടാം ക്ലാസ് വിദ്യാഭ്യാസം, പ്രൊഫഷണല്‍ കുറ്റവാളികളെ വെല്ലുന്ന തട്ടിപ്പ് രീതികള്‍’; ഒടുവില്‍ പിടിയില്‍
ആലപ്പുഴ : വിദേശ കമ്പനിയുടെ പേരില്‍ ജോലി വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.തൃശൂര്‍ കേച്ചേരില്‍ പ്രദീപ് വീഹാറില്‍ മുഹമ്മദ് ആഷിഖ് (51) ആണ് പൊലീസിന്റെ പിടിയിലായത്. വിദേശ കമ്പനിയായ ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറിയുടെ മാനേജിങ് ഡയറക്ടറുടെ പേരിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 2022ലാണ് ജില്ല കേന്ദ്രികരിച്ച് തട്ടിപ്പ് നടത്തിയത്. താന്‍ എംഡിയായിട്ടുള്ള കമ്പനിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓഫര്‍ ലെറ്റര്‍ നല്‍കിയ ശേഷമാണ് നിരവധി പേരില്‍ നിന്ന്…

