മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും നോ പാർക്കിങ് ഏരിയയിൽ കാർ പാർക്ക് ചെയ്യാൻ ശ്രമിച്ചത് തടഞ്ഞു; മേയറും എംഎൽഎയും ഇടപെട്ട് ജോലി നഷ്ടമാക്കിയെന്ന പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും ഇടപെട്ട് ജോലി നഷ്ടമാക്കിയെന്ന പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ. തിരുവനന്തപുരം വഴുതക്കാട് പാസ്പോർട്ട് ഓഫീസിന് സമീപത്തെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബാബുവാണ് ആര്യ രാജേന്ദ്രനും സച്ചിൻദേവിനുമെതിരെ ഗുരുതര ആരോപണം ഉയർത്തുന്നത്. നോ പാർക്കിങ് സ്ഥലത്തു വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിലുള്ള പ്രതികാര നടപടിയായാണ് തന്റെ ജോലി നഷ്ടമാക്കിയതെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. വഴുതക്കാട് പാസ്പോർട്ട് ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിലെ സെക്യൂരിറ്റ ജീവനക്കാരാനായിരുന്നു ചന്ദ്രബാബു. കഴിഞ്ഞ ഡിസംബറിലാണ് സംഭവം….

