ഗർഭിണിയായ യുവതി കൊല്ലം എക്‌സ്പ്രസിൽ നിന്നും വീണ് മരിച്ചു
ചെന്നൈ: ഗർഭിണിയായ യുവതി ഓടുന്ന ട്രെയിനിൽനിന്ന് വീണ് മരിച്ചു. തെങ്കാശി ശങ്കരൻകോവിൽ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ചെന്നെ എഗ്മോർ- കൊല്ലം എക്‌സ്പ്രസിൽ യാത്രചെയ്യുകയായിരുന്ന യുവതി തമിഴ്‌നാട്ടിലെ വിരുദാചലത്തിന് സമീപത്തുവച്ചാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം. ഏഴ് മാസം ഗർഭിണിയായ കസ്തൂരിയുടെ ബേബിഷവർ ചടങ്ങ് ഇന്ന് നടക്കാനിരിക്കുകയായിരുന്നു. ഈ ചടങ്ങിനായാണ് യുവതിയും കുടുംബവും ചെന്നൈയിൽനിന്ന് തെങ്കാശിയിലേക്ക് യാത്രതിരിച്ചത്. യാത്രയ്ക്കിടെ ഛർദിക്കാനായി കസ്തൂരി വാതിലിന് അടുത്തേക്ക് പോയി. ഇതിനിടെ കുഴഞ്ഞുവീഴുകയും ട്രെയിനിൽനിന്ന് പുറത്തേക്ക് തെറിക്കുകയുമായിരുന്നു. ബന്ധുക്കൾ ഒപ്പമുണ്ടായിരുന്നെങ്കിലും…

