പുതിയ വകഭേതമായ ഒമിക്രോണ്‍ JN.1 കേരളത്തില്‍ ശക്തിപ്രാപിപ്പിക്കുന്നു

കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോണ്‍ JN.1 കേരളത്തില്‍ ശക്തിപ്രാപിപ്പിക്കുന്നു. ഈ വര്‍ഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. നിലവില്‍ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ്. ദിവസേന 10,000ലധികം പേര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നു. ഇതില്‍ അതിയായ ക്ഷീണവും തളര്‍ച്ചയും ശ്വാസതടസവും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുള്ളവരെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇവരില്‍ നിന്നാണ് ഇത്രയധികം കേസുകള്‍ ഇപ്പോള്‍ കണ്ടത്തുന്നത്. ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുതലായി നടക്കുന്ന ജനുവരിവരെ രോഗവ്യാപനം തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്….

Read More

കാറിൽ നിന്നിറങ്ങവേ കാൽവഴുതി തോട്ടിൽ വീണ് യുവതി മുങ്ങിമരിച്ചു

നെടുങ്കണ്ടം: രാത്രിയിൽ കാറിൽ നിന്നിറങ്ങിയ യുവതി കാൽവഴുതി തോട്ടിൽ വീണു മരിച്ചു. നെടുങ്കണ്ടം സ്വദേശി ആശയാണു (26) മരിച്ചത്. നെടുങ്കണ്ടം ചക്കക്കാനത്ത് ഇന്നലെ രാത്രി ഒൻപതോടെയാണു സംഭവം. തോട്ടിലേക്കു വീണ ആശ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെടുത്തത്. Share on FacebookTweetFollow us

Read More

അരിത ബാബുവിന് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അരിത ബാബുവിന് അശ്ലീല വീഡിയോ ദൃശ്യങ്ങൾ അയച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പ്രവാസിയായ മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയിൽ ഏലാട്ട് പറമ്പിൽ ഷമീറിനെയാണ് (35) കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ വഴി വീഡിയോ കോൾ വിളിക്കുകയും അശ്ലീല ദൃശ്യങ്ങൾ അയക്കുകയും ചെയ്‌ത കേസിലാണ് അറസ്റ്റ്. ഖത്തറിൽ ജോലി ചെയ്‌തു വന്നിരുന്ന ഇയാളെ ഈ സംഭവത്തെത്തുടർന്ന് കമ്പനി അധികൃതർ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. അറസ്റ്റ് ചെയ്ത…

Read More

റാന്നിയിൽ നിന്നും കാപ്പുകാടെക്ക് പരിചരണത്തിന് കൊണ്ട് വന്ന ആനകുട്ടി യാത്ര മധ്യേ ചെരിഞ്ഞു.

കാട്ടാക്കട:റാന്നിയിൽ നിന്നും കാപ്പുകാടെക്ക് പരിചരണത്തിന് കൊണ്ട് വന്ന 18 ദിവസത്തോളം മാത്രം പ്രായമുള്ള ആൺ ആനകുട്ടി യാത്ര മധ്യേ ചെരിഞ്ഞു. ഞായറാഴ്ച പുലർച്ചെ ആണ് കാപ്പ് കാട് ആനപുനരധിവാസ കേന്ദ്രത്തിന് കിലോമീറ്ററുകൾ അടുത്തുള്ള കുറ്റിച്ചൽ ഭാഗത്ത്വച്ച് ആനകുട്ടി ചരിഞ്ഞത്.തുടർന്ന് അസിസ്റ്റൻറ് വെറ്റിനറി ഡോക്റ്റർമാരുടെ നേതൃത്വത്തിൽ വനത്തിനുള്ളിൽ വച്ച് പോസ്റ്റ് മോർട്ടം നടത്തിയ ശേഷം സംസ്ക്കരിച്ചു. റാന്നി റേഞ്ചിൽ കോന്നിയിൽ നവംബർ മുപത്തിനി കുറുമ്പം കുഴിയിൽ ആദിവാസി ഊരിലെ റബ്ബർ തോട്ടത്തിൽ പ്രസവിച്ച ഉടൻ തന്നെ രക്തം വാർന്ന…

Read More

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്; രജിസ്ട്രേഷൻ പുതുക്കാൻ വിട്ടുപോയോ..? സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാൻ അവസരം

തിരുവനന്തപുരം : എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ 1999 ഒക്‌ടോബർ മുതൽ 2023 ആഗസ്റ്റ് വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കുന്നതിന് അവസരം. രജിസ്‌ട്രേഷൻ പുതുക്കൽ സംബന്ധിച്ച നടപടികൾ ഓൺലൈൻ പോർട്ടലിന്‍റെ (www.eemployment.kerala.gov.in) ഹോം പേജിൽ സ്‌പെഷൽ റിന്യൂവൽ ഓപ്ഷൻ വഴി ഉദ്യോഗാർഥികൾക്ക് നേരിട്ട് 2024 ജനുവരി 31 വരെ നടത്താം. ഇതുകൂടാതെ ഓഫിസിൽ നേരിട്ടു ഹാജരായും പുതുക്കൽ നടത്താം. എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ് യഥാസമയം…

Read More

മഴ കനക്കുന്നു; തിരുവനന്തപുരത്ത് ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് മഴ കനത്തതോടെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. മഴ സാഹചര്യം കണക്കിലെടുത്ത് പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് താല്‍ക്കാലികമായി അടച്ചത്. തിരുവനന്തപുരത്ത് മഴ തുടരുന്നതിനാല്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടിയായി ടൂറിസം കേന്ദ്രങ്ങള്‍ അടച്ചത്. തിരുവനന്തപുരത്തിന് പുറമെ, കൊല്ലം പത്തനംതിട്ട ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് മഴ ശക്തമായത്. Share on…

Read More

ഡ്രൈവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം; കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് നിരവധി വാഹനങ്ങളിലിടിച്ചു; 12 പേര്‍ക്ക് പരിക്ക്

ആലപ്പുഴ: അരൂരില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് ഒട്ടേറെ വാഹനങ്ങളിലിടിച്ചു. ഡ്രൈവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ഉള്‍പ്പെടെ12 പേര്‍ക്ക് പരുക്കേറ്റു. രാളുടെ പരിക്ക് ഗുരുതരമാണ്. വൈകിട്ട് 6.30ന് ആയിരുന്നു അപകടമുണ്ടായത്. കോതമംഗലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സിഗ്നൽ കാത്തുനിന്ന ബൈക്ക് യാത്രികനെ ആദ്യം ഇടിച്ചു വീഴ്ത്തി. മുന്നിലുണ്ടായിരുന്ന രണ്ട് കാറും എറണാകുളത്ത് നിന്നും ചേർത്തലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് പിന്നിലുമാണ് വാഹനങ്ങളുടെ കൂട്ടിയിടി നടന്നത്….

Read More

സഹകരണ മേഖലയ്ക്ക് എതിരായ കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിക്കുക: കെസിഇസി

തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് എതിരായ കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിക്കണമെന്ന് കെസിഇസി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ കൺവെൻഷൻ എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സഹകരണ മേഖലയെ ജനാധിപത്യ വിരുദ്ധമായി പിടിച്ചെടുക്കുന്നതിനുള്ള കേന്ദ്ര നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്ന് കൺവെൻഷൻഉദ്ഘാടനം ചെയ്തു കൊണ്ട് മീനാങ്കൽ കുമാർ പറഞ്ഞു. പണിയെടുക്കുന്ന ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുന്ന കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റർ നടപടി തിരുത്തണം. ഒരു വർഷമായി ജീവനക്കാർക്ക് ശമ്പളം നൽകാത്തത് നിലവിലുള്ള ട്രേഡ്…

Read More

കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്ഐ ബാനറുകൾ നീക്കി; ജില്ലാ പൊലീസ് മേധാവിയെ രൂക്ഷമായി വിമർശിച്ച് ഗവർണർ

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്തു. എസ്എഫ്ഐ പ്രതിഷേധങ്ങൾക്ക് പിന്നാലെ രാത്രിയോടെയാണ് പൊലീസ് ബാനർ നീക്കം ചെയ്തത്. ബാനറുകള്‍ മാറ്റാൻ നേരത്തെ നിർദ്ദേശം നൽകിയെങ്കിലും മാറ്റിയിരുന്നില്ല. അതിൽ ആക്രോശിച്ചുകൊണ്ടാണ് ഗവർണർ പൊലീസുകാരോട് പെരുമാറിയത്. വൈകിട്ട് 6.45ഓടെ അപ്രതീക്ഷിതമായി ക്യാമ്പസിലൂടെ നടന്നുകൊണ്ടാണ് ബാനറുകള്‍ ഇപ്പോള്‍ തന്നെ നീക്കം ചെയ്യാന്‍ പൊലീസിനോട് കയര്‍ത്തുകൊണ്ട് പറഞ്ഞത്. ഷെയിംലസ് പീപ്പിള്‍ (നാണംകെട്ട വര്‍ഗം) എന്ന് പൊലീസുകാരെ അധിക്ഷേപിച്ചുകൊണ്ടാണ് ഗവര്‍ണര്‍ കയര്‍ത്തു സംസാരിച്ചത്. ബാനറുകള്‍ നീക്കം ചെയ്യാത്തതിലുള്ള അമര്‍ഷം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു…

Read More

നാഗ്പൂരിൽ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയിൽ സ്ഫോടനം; ഒമ്പത് പേർക്ക് ദാരുണാന്ത്യം

മഹാരാഷ്ട്ര: സോളാർ ഉപകരണ നിർമാണ കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ 9 പേർ മരിച്ചതായി റിപ്പോർട്ട്. നാഗ്പൂരിലെ ബസാർഗാവ് ഗ്രാമത്തിലാണ് സംഭവം. സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയുടെ കാസ്റ്റ് ബൂസ്റ്റർ പ്ലാന്റിൽ പാക്കിംഗ് ജോലിക്കിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് നാഗ്പൂർ (റൂറൽ) പൊലീസ് സൂപ്രണ്ട് ഹർഷ് പൊദ്ദാർ പറഞ്ഞു. സ്‌ഫോടനത്തിൽ കമ്പനിയുടെ ഭിത്തി തകർന്നതായാണ് വിവരം. തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതുവരെ ഒമ്പത് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നാലുപേരെ ഗുരുതരാവസ്ഥയിൽ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുകയാണെന്നും നാഗ്പൂർ എസ്പി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial