കുറുനരിയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്

കൊണ്ടോട്ടി: കുഴിമണ്ണ പഞ്ചായത്തിലെ എക്കാപ്പറമ്പിൽ ജനവാസ കേന്ദ്രത്തിലെത്തിയ കുറുനരിയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്. കാട്ടി ഹംസ (36), ചന്ദനക്കാവ് ഹരിദാസൻ്റെ ഭാര്യ തങ്കമണി (53) എന്നിവർക്കാണ് കുറുനരിയുടെ കടിയിൽ പരിക്കേറ്റത്. ശനിയാഴ്‌ച വൈകുന്നേരം അഞ്ചിനാണ് സംഭവം. ഇരുവരും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. വീട്ടു പരിസരത്ത് നിന്ന മകനെ കുറുനരി ആക്രമിക്കാനെത്തുന്നത് തടയുന്നതിനിടെയാണ് ഹംസക്ക് കടിയേറ്റത്. തുടർന്ന് വീടിനു പിറകുവശത്തെ മുറ്റത്ത് നിൽക്കുകയായിരുന്ന തങ്കമണിയേയും കടിച്ചു. സംഭവത്തെ തുടർന്ന് ഓടിരക്ഷപ്പെട്ട കുറുനരിയെ ഞായറാഴ്‌ച ഉച്ചക്ക്…

Read More

ഡിസംബര്‍ 28 ന് സിപിഐ സംസ്ഥാന ഘടകത്തിന്റെ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കും

തിരുവനന്തപുരം: സിപിഐ സംസ്ഥാന ഘടകത്തിന്റെ പുതിയ സെക്രട്ടറിയെ ഡിസംബര്‍ 28ന് തിരഞ്ഞെടുക്കും. ഞായറാഴ്ച സമാപിച്ച സിപിഐ ദേശീയ എക്‌സിക്യൂട്ടീവിലാണ് തീരുമാനം. സെക്രട്ടറിയെ നിശ്ചയിക്കല്‍ അജണ്ടയാകുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, ആനി രാജ, രാമകൃഷ്ണ പണ്ഡെ എന്നിവര്‍ പങ്കെടുക്കും. ബിനോയ് വിശ്വം തന്നെ സെക്രട്ടറി സ്ഥാനത്ത് തുടരട്ടെയെന്നാണ് താല്‍പര്യമെങ്കിലും ആരുടെയും പേരുകള്‍ നിര്‍ദ്ദേശിക്കേണ്ടെന്നാണ് ദേശീയ നേതൃത്വത്തിലെ ധാരണയെന്നാണ് സൂചനകള്‍. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഘടകത്തിലെ സെക്രട്ടറി തിരഞ്ഞെടുപ്പ് ഇന്നലെ…

Read More

ഗവർണർക്കെതിരെ അതി രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗവർണർക്കെതിരെ അതി രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ .ഗവര്‍ണറുടേത് ജല്‍പനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുക്കുന്ന ഗവർണർ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. എന്തെല്ലാം കഠിന പദങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. എന്തും വിളിച്ചു പറയുന്ന മാനസിക അവസ്ഥയിലേക്ക് അദ്ദേഹം എത്തി. ബ്ലഡി കണ്ണൂർ എന്ന പ്രയോഗത്തിലൂടെ ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ്. പ്രകോപനപരമായ അവസ്ഥ സൃഷ്ടിക്കുകയാണ്. എസ് എഫ് ഐ ബാനറിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നതിന് എന്ത് തെളിവാണുളളത്. നാട്…

Read More

‘അമിത പ്രതീക്ഷകൾ സൃഷ്ടിച്ചും വലിയ ആഘോഷങ്ങൾ സംഘടിപ്പിച്ചും സിനിമകൾ പ്രദർശനത്തിന് എത്തിക്കുന്ന രീതി എനിക്കറിയില്ല – ജിത്തു ജോസഫ്

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നേര്. ചിത്രത്തിൽ ഒരു അഭിഭാഷകനായാണ് മോഹൻലാൽ വേഷമിടുന്നത്. ദൃശ്യം സിനിമയെ പോലെ നേര് ഒരു ത്രില്ലറെല്ലെന്ന് ജീത്തു ആദ്യമേ പറഞ്ഞിട്ടുണ്ട്. അമിത പ്രതീക്ഷകൾ സൃഷ്ടിച്ചും ആഘോഷങ്ങൾ സംഘടിപ്പിച്ചും സിനിമകൾ പ്രദർശനത്തിന് എത്തിക്കുന്ന രീതി തനിക്ക് അറിയില്ലെന്ന് ജീത്തു ജോസഫ് പറഞ്ഞു. സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായമാണ് ചിത്രത്തിന്റെ ഭാവി നിശ്ചയിക്കുന്നതെന്നും ജീത്തു ജോസഫ് പറയുന്നുണ്ട്. ആശിർവാദ് സിനിമാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. Share on…

Read More

തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ല, പേടിപ്പിക്കാൻ നോക്കേണ്ട’; തെരുവിലിറങ്ങി ​ഗവർണർ: കോഴിക്കോട്ട് നാടകീയ രംഗങ്ങൾ

കോഴിക്കോട് : പ്രതിഷേധക്കാരെ വെല്ലുവിളിച്ച് തെരുവിലിറങ്ങിഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോഴിക്കോട്ട് നാടകീയ രംഗങ്ങളാണ് ഗവർണർ സൃഷ്ടിക്കുന്നത്. പൊലീസ് സംരക്ഷണം തനിക്ക് ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ​ഗവർണർ മാനാഞ്ചിറയിലെത്തിയത്. ഡിജിപിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ട് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് ഗവർണർ. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മാനാഞ്ചിറയിലെത്തി. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന്…

Read More

സപ്ലൈകോ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കും

സപ്ലൈകോ ക്രിസ്മസ് ചന്ത ഡിസംബർ 21ന് ആരംഭിക്കും. ലക്ഷ്യം വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കുക എന്നതാണ്. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് സംസ്ഥാന ഉദ്ഘാടനം. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ചന്തകളുമുണ്ടാകും. വിൽപ്പന നടക്കുന്നത് 1600 ഓളം ഔട്ട്ലറ്റുകളിലായിരിക്കും. സാധനങ്ങൾ ലഭ്യമാക്കാനുള്ള ടെൻഡർ നടപടി ശനിയാഴ്ച പൂർത്തിയായി. ജില്ലാചന്തകളിൽ ഹോർട്ടികോർപ്പിന്റെയും മിൽമയുടെയും സ്റ്റാളുകളുമുണ്ടാകും. ഓണച്ചന്തകൾക്കു സമാനമായി സബ്സിഡി ഇതര സാധനങ്ങൾക്ക് ഓഫറുകൾ നൽകാനും ആലോചിക്കുന്നുണ്ട്. ഡിസംബർ 30ന് ചന്തകൾ അവസാനിക്കും. 13 ഇന സബ്സിഡി സാധനങ്ങളും…

Read More

ഗവര്‍ണ്ണര്‍- എസ്‌എഫ്‌ഐ പോര് മുറുകുന്നു, ഗവർണ്ണർക്കെതിരെ കൂടുതല്‍ കാമ്പസുകളില്‍ ബാനറുകള്‍

തിരുവനന്തപുരം: ഗവര്‍ണര്‍- എസ്‌എഫ്‌ഐ പോര് മുറുകുന്നതിനിടെ, ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കൂടുതല്‍ കോളജ് കാമ്പസുകളില്‍ ബാനറുകള്‍.തിരുവനന്തപുരം സംസ്‌കൃത കോളജ്, പന്തളം എന്‍എസ്‌എസ് കോളജ്, കാലടി ശ്രീശങ്കര സര്‍വകലാശാല എന്നിവിടങ്ങളിലെല്ലാം ഗവര്‍ണ്ണര്‍ക്കെതിരെ എസ്‌എഫ്‌ഐയുടെ ബാനര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മിസ്റ്റര്‍ ചാന്‍സലര്‍, നിങ്ങളുടെ വിധേയത്വം സര്‍വകലാശാലകളോട് ആയിരിക്കണം, സംഘപരിവാറിനോട് ആയിരിക്കരുത് എന്നാണ് സംസ്‌കൃത കോളജ് കവാടത്തില്‍ കറുത്ത തുണി കൊണ്ടുള്ള ബാനറില്‍ എഴുതിയിരിക്കുന്നത്. മസ്തിഷ്‌കത്തിന് പകരം മനുസ്മൃതിയെങ്കില്‍ ഗവര്‍ണ്ണറേ തെരുവുകള്‍ നിങ്ങളെ ഭരണഘടന പഠിപ്പിക്കുക തന്നെ ചെയ്യുമെന്ന് ശ്രീശങ്കരയില്‍ ഉയര്‍ത്തിയ…

Read More

നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചു; മൂന്ന് അയ്യപ്പ ഭക്തര്‍ മരിച്ചു

തേനി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് അയ്യപ്പ ഭക്തർ മരിച്ചു. തേനി ദേവദാനപ്പെട്ടിയിൽ രാത്രിയോടെയാണ് അപകടമുണ്ടായത്. തെലങ്കാന സ്വദേശികളാണ് മരിച്ചത്. ശബരിമല തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവരുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തെലങ്കാന സ്വദേശികളായ സുബ്ബയ്യ നായിഡു, നരസിംഹ, രാജു എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ ഗുരുതര പരിക്കുകളോടെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ശബരിമല ദർശനം കഴിഞ്ഞ് കുമളി, തേനി വഴി…

Read More

റിസോര്‍ട്ടിലെ കുളത്തില്‍ രണ്ടു മക്കളും മുങ്ങി മരിച്ചു; മാതാപിതാക്കള്‍ക്ക് 1.99 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

കൊച്ചി: റിസോര്‍ട്ടിലെ കുളത്തില്‍ മക്കള്‍ മുങ്ങി മരിച്ച സംഭവത്തിൽ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതിയുടെ ഉത്തരവ്. സാഹസിക വിനോദസഞ്ചാര റിസോര്‍ട്ടിലെ സുരക്ഷാ വീഴ്ച കാരണമാണ് ദമ്പതികളുടെ രണ്ടു മക്കളും മരിക്കാന്‍ ഇടയായത്. 1.99 കോടി രൂപയാണ് നഷ്ടപരിഹാരമായ് കോടതി വിധിച്ച തുക. മഹാരാഷ്ട്രയിലെ പുനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിനോടാണ് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്. കോടതി ചെലവിനത്തില്‍ 20,000 രൂപയും അധികം നല്‍കണം. തുക രണ്ടും കൈമാറാന്‍ ഒരുമാസത്തെ സാവകാശമാണ് ഉപഭോക്തൃ…

Read More

പുതിയ വകഭേതമായ ഒമിക്രോണ്‍ JN.1 കേരളത്തില്‍ ശക്തിപ്രാപിപ്പിക്കുന്നു

കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോണ്‍ JN.1 കേരളത്തില്‍ ശക്തിപ്രാപിപ്പിക്കുന്നു. ഈ വര്‍ഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. നിലവില്‍ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ്. ദിവസേന 10,000ലധികം പേര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നു. ഇതില്‍ അതിയായ ക്ഷീണവും തളര്‍ച്ചയും ശ്വാസതടസവും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുള്ളവരെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇവരില്‍ നിന്നാണ് ഇത്രയധികം കേസുകള്‍ ഇപ്പോള്‍ കണ്ടത്തുന്നത്. ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുതലായി നടക്കുന്ന ജനുവരിവരെ രോഗവ്യാപനം തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial