പൂക്കളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; ആറ്റുകാൽ അയ്യപ്പനാശാരി കൊലക്കേസിൽ വിധി പറഞ്ഞത് 19 വർഷത്തിനു ശേഷം
തിരുവനന്തപുരം: ആറ്റുകാൽ മണക്കാട് മേടമുക്ക് സതീഷ് നിവാസില്‍ അയ്യപ്പനാശാരിയെ(52) വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. ഒന്നാം പ്രതി കമലേശ്വരം ബലവാൻ നഗറിൽ ചെല്ല പെരുമാൾ പിള്ള മകൻ കടച്ചിൽ അനി എന്നു വിളിക്കുന്ന അനിൽകുമാർ ജീവപര്യന്തം കഠിന തടവിനും 16,22,500 രൂപ പിഴയും അടക്കണമെന്നാണ് വിധി. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജ് പ്രസൂൺ മോഹൻ ആണ് ശിക്ഷ വിധിച്ചത്.ജീവപര്യന്തം കഠിന തടവിനു പുറമേ നിയമവിരൂദ്ധമായ സംഘം ചേരൽ,…

