Headlines

കളമച്ചലിൽ കൈത്തറിക്ക് ഇനി സുവർണ്ണകാലം ;വിവിധ പദ്ധതികൾ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.

വാമനപുരം :പരമ്പരാഗത കൈത്തറി ഗ്രാമമായിരുന്ന വാമനപുരം കളമച്ചലിലെ കൈത്തറി മേഖലയ്ക്ക് ഇനി സുവർണ്ണകാലം.കളമച്ചൽ കൈത്തറി ക്ലസ്റ്ററിൽ സ്ഥാപിച്ച സോളാർ പാനൽ സ്വിച്ച് ഓൺ കർമ്മവും തൊഴിലാളികൾക്കായി നിർമ്മിച്ച പണിപ്പുരകളുടെ താക്കോൽ ദാനവും തറികളുടെ വിതരണോദ്ഘാടനവും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം തയ്യാറാക്കുന്നതിനുള്ള കരാർ ലഭിച്ചത് പരമ്പരാഗത കൈത്തറി മേഖലയ്ക്ക് കൈത്താങ്ങായെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ ലാഭകരമായ ഉത്പന്നങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് കൈത്തറി മേഖലയുടെ സമഗ്രമായ ഉന്നമനമാണ്…

Read More

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മണം; പ്രതി പൊലീസ് പിടിയിൽ

മൂവാറ്റുപുഴ: വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. മുളവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യാസഹോദരിയെയും മറ്റും ആക്രമിച്ച കേസിലാണ് ഓണക്കൂർ പിറമാടം നടുക്കുടിയിൽ രാജേഷ് ബാലൻ (30)നെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മൂവാറ്റുപുഴ പൊലീസാണ് കസ്റ്റ‍ിയിൽ എടുത്തത്. മുളവൂരുള്ള വീട്ടിലാണ് അതിക്രമിച്ചുകയറി ഭാര്യാ സഹോദരിയെ പ്രഷർ കുക്കർകൊണ്ട് അടിച്ചത്. കുട്ടികൾക്കും ഭാര്യയുടെ മാതാപിതാക്കൾക്കും ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വധശ്രമത്തിനും ജെ.ജെ ആക്ട് പ്രകാരവും കേസെടുത്തു. സബ് ഇൻസ്പെക്ടർ മാഹിൻ സലിം, സീനിയർ…

Read More

പടിഞ്ഞാറത്തറയിൽ ലോറി അപകടം: ഡ്രൈവർ മരിച്ചു

പടിഞ്ഞാറത്തറ: കാപ്പിക്കളം കുറ്റിയാം വയലിന് സമീപം ചെത്തു കല്ല് കയറ്റിവന്ന ലോറി മറിഞ്ഞു പരിക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി തോലമ്പ്ര പാലിയോത്തിക്കല്‍ ഗോവിന്ദന്റെ മകന്‍ ദിലീപ് കുമാര്‍ (53) ആണ് മരിച്ചത്. ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു അപകടം. റോഡരിക് ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ സീറ്റില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ ദിലീപ് ചെങ്കല്ലുകള്‍ക്കടിയില്‍പ്പെടുകയായിരുന്നു അപകടത്തില്‍ സജീര്‍ (37), മൊയ്ദീന്‍ (49) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു Share on…

Read More

രശ്മി ത്രിദിന ചലച്ചിത്ര പഠന ക്യാമ്പ്
നവം.17 മുതൽ 19 വരെ മലപ്പുറത്ത്

മലപ്പുറം: കേരള ചലച്ചിത്ര സാംസ്കാരിക കൂട്ടായ്മ, കേരള ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സി., കേരള ഫിലിം സൊസൈറ്റി ഫെഡറേഷൻ എന്നിവയുടെ സഹകരണത്തിൽ രശ്മി ഫിലിം സൊസൈറ്റി നവംബർ 17 മുതൽ 19 വരെ മലപ്പുറത്ത് സംഘടിപ്പിക്കുന്ന ത്രിദിന ചലച്ചിത്ര പഠന ക്യാമ്പിൽ മുഖ്യാതിഥിയായി ഫിലിം സൊസൈറ്റി ഫെഡറേഷൻ അദ്ധ്യക്ഷനും വിഖ്യാത ചലച്ചിത്രകാരനുമായ ഷാജി എൻ കരുണും വിശിഷ്ടാതിഥിയായി ആർട്ടിസ്റ്റ് മദനനും പങ്കെടുക്കും. സിനിമറ്റോഗ്രഫിയെപ്പറ്റി സണ്ണി ജോസഫ് ക്ലാസ്സെടുക്കും.ടി. കൃഷ്ണനുണ്ണി (ശബ്ദസംവിധാനം), ഐ.ഷൺമുഖദാസ് (സിനിമയും സന്നിവേശവും ), മനോജ് കാന…

Read More

ബത്തേരിയിൽ അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായി

ബത്തേരി: ബത്തേരിയിൽ മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍. മൊറയൂര്‍ അക്കപ്പറമ്പില്‍ വീട്ടില്‍ സുലൈമാനെ(39)യാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് 0.61 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്. എസ്.ഐ ടി. കൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഓമാരായ അരുണ്‍ജിത്ത്, സന്തോഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. ഇയാള്‍ സഞ്ചരിച്ച കെ എൽ 84 9461 മഹിന്ദ്ര താര്‍ ജീപ്പും കസ്റ്റഡിയിലെടുത്തു. Share on FacebookTweetFollow us

Read More

തെരുവിൽ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് 500 രൂപ വീതം സമ്മാനവുമായി അഫ്ഗാന്‍ താരം ഗുര്‍ബാസ്

ഗുജറാത്തിലെ അഹമ്മദാബാദിലെ തെരുവില്‍ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് ദീപാവലി തലേന്ന് സമ്മാനവുമായി അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഗുര്‍ബാസ് ദീപാവലി സമ്മാനവുമായി തെരുവിലിറങ്ങിയത്. കാറില്‍ വന്നിറങ്ങിയ ഗുര്‍ബാസ് തെരുവില്‍ കിടന്നുറങ്ങുന്ന പാവങ്ങള്‍ക്ക് 500 രൂപ വീതം ദീപാവലി ആഘോഷിക്കാന്‍ സമ്മാനമായി നല്‍കി. കിടന്നുറങ്ങുന്നവരെ വിളിച്ചുണര്‍ത്തുകയോ ശല്യം ചെയ്യുകയോ ചെയ്യാതെ അവരുടെ തലയുടെ അടുത്ത് പണം വെച്ച് ഗുര്‍ബാസ് അതിവേഗം കാറില്‍ കയറിപോകുകയും ചെയ്തു. ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ പാകിസ്താനെയും നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെയും അട്ടിമറിച്ച…

Read More

അയയില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

തിരുവനന്തപുരം; അയയില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം. പുല്ലമ്പാറ ചേറാട്ടുകുഴിയില്‍ ജോയിയുടെ മകന്‍ വൈശാഖ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സീനയാണ് അമ്മ. അസ്വാഭാവിക മരണത്തിന് വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Share on FacebookTweetFollow us

Read More

ഘാന ഫുട്‌ബോള്‍ താരം റാഫേല്‍ ദ്വാമേന മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചു

അല്‍ബേനിയന്‍ സൂപ്പര്‍ലിഗ് മത്സരത്തിനിടെ ഘാന ഫുട്‌ബോള്‍ താരം റാഫേല്‍ ദ്വാമേന (28) കുഴഞ്ഞുവീണ് മരിച്ചു. മൈതാനത്ത് കുഴഞ്ഞുവീണ ദ്വാമേനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കളിയുടെ 24-ാം മിനിറ്റില്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ ദ്വാമേനയെ ഗ്രൗണ്ടിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധന നടത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച അല്‍ബേനിയന്‍ ലീഗിലെ എഗ്‌നേഷ്യയും, പാര്‍ടിസാനിയും തമ്മിലുള്ള മത്സരത്തിനിടെയാണ് ദൗര്‍ഭാഗ്യകരമായ സംഭവം. 2017ല്‍ ദ്വാമേനയ്ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പക്ഷേ താരം ബൂട്ടഴിക്കാന്‍ തയ്യാറായില്ല….

Read More

രാവിലെ നടക്കാനിറങ്ങിയ അച്ഛനെയും മകനെയും കാണാതായി; കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ,

കോട്ടയം: അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുവയൽ വട്ടുളത്തിൽ ബിനു (49), മകൻ ശ്രീഹരി (9) എന്നിവരാണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ ഇരുവരെയും കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയതാകമെന്ന് പൊലീസ് പറയുന്നു. Share on FacebookTweetFollow us

Read More

വൈദ്യുതി കമ്പി പൊട്ടിവീണു; 130 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയ ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ട് നിര്‍ത്തി, രണ്ടു യാത്രക്കാര്‍ മരിച്ചു 

റാഞ്ചി: ഝാർഖണ്ഡിൽ വൈദ്യുതി കമ്പി പൊട്ടിവീണതിനെ തുടർന്ന് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തിയതിന്റെ ആഘാതത്തിൽ രണ്ടു യാത്രക്കാർ മരിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ പെട്ടെന്ന് നിർത്തിയപ്പോൾ ഉണ്ടായ കുലുക്കത്തിൽ നിയന്ത്രണം വിട്ടാണ് മരണം സംഭവിച്ചത്. ഗോമോ, കോഡെർമ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പർസാബാദിന് സമീപം ശനിയാഴ്ചയാണ് സംഭവം. പുരിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട പുരുഷോത്തം എക്സ്പ്രസ് ആണ് എമർജൻസി ബ്രേക്കിട്ട് പെട്ടെന്ന് നിർത്തിയത്. വൈദ്യുതി കമ്പി പൊട്ടി ട്രെയിനിൽ വീണതിനെ തുടർന്നാണ് എമർജൻസി ബ്രേക്കിട്ടത്.പെട്ടെന്ന് വൈദ്യുതി വിതരണം നിലച്ചതിനാൽ ട്രെയിൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial