കണ്ണൂരിൽ യുവതിയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: ഇരുപത്തിയാറുകാരിയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂര്‍ ചൊക്ലിയിൽ പെട്ടിപ്പാലം സ്വദേശിയായ ഷഫ്നയുടെ മൃതദേഹമാണ് കണ്ടെത്തിയത്.പുല്ലാക്കരയിലെ ഭർതൃവീട്ടിലെ കിണറ്റിലാണ് ഷഫ്‌നയെ മരിച്ച നിലയിൽ കണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. ചൊക്ലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കാരപ്പൊയിൽ റിയാസിന്‍റെ ഭാര്യയാണ് ഷഫ്ന. നാല് വയസ്സുളള മകളുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. Share on FacebookTweetFollow us

