‘സഹകരണ മേഖല വളർന്ന് വന്നത് ജനങ്ങളിലൂടെ’; തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സഹകരണ മേഖല വളർന്ന് വന്നത് ജനങ്ങളിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ടൗൺ കോപ്പറേറ്റീവ് സൊസൈറ്റി സിൽവർ ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സഹകരണ മേഖലയെ സംരക്ഷിക്കാൻ എപ്പോഴും കൂടെ ഉണ്ടാകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. സംസ്ഥാനത്തെ സഹകരണ മേഖല വളർച്ച നേടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുതും വലുതുമായ സംഘങ്ങൾ ഇക്കാലയളവിൽ വളർച്ച നേടി. ക്രമാനുഗതമായ വളർച്ചയാണ് ഉണ്ടായത്. ഇതിന് ഊടും പാവും…

