തെരഞ്ഞെടുക്കപ്പെട്ടത് പത്ത് സംസ്ഥാന സമ്മേളനങ്ങളിൽ; പിഡിപി ചെയർമാനായി വീണ്ടും അബ്ദുൾ നാസർ മഅ്ദനി
കോട്ടക്കൽ: പിഡിപി ചെയർമാനായി അബ്ദുൾ നാസർ മഅ്ദനിയെ വീണ്ടും തെരഞ്ഞെടുത്തു. ഇദ്ദേഹത്തെ ചെയർമാനായി തുടർച്ചയായ 10 സംസ്ഥാന സമ്മേളനങ്ങളിലും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കോട്ടക്കലിൽ ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലായിരുന്നു തീരുമാനം എടുതത്ത്. പിഡിപി രൂപീകരണത്തിന്റെ മുപ്പതാം വാർഷികത്തിലാണ് പാർട്ടിയുടെ പത്താം സംസ്ഥാന സമ്മേളനം കോട്ടക്കലിൽ തുടക്കമായിരിക്കുന്നത്. രാവിലെ ആരംഭിച്ച സംസ്ഥാന പ്രതിനിധി സമ്മേളനം ഓൺലൈനിലൂടെ അബ്ദുൾ നാസർ മഅ്ദനിയാണ് ഉദ്ഘാടനം ചെയ്തത്. Share on FacebookTweetFollow us

