തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം; 3.2 തീവ്രത രേഖപ്പെടുത്തി
തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം. തമിഴ്‌നാട്ടിലെ ചെങ്കല്‍പട്ട് ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. രാവിലെ 7.39 ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. കര്‍ണാടകയിലെ വിജയപുരയിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസമോളജി ‘എക്‌സില്‍’ പോസ്റ്റ് ചെയ്തു. Share on FacebookTweetFollow us

