മദ്യലഹരിയിൽ മോഷണശ്രമം; തെങ്കാശിയിൽ എ.ടി.എം തകർത്ത യുവാവ് പിടിയിൽ
കൊല്ലം: തമിഴ്നാട്ടിലെ തെങ്കാശിയിൽ എ.ടി.എം തകർത്ത് മോഷണശ്രമം നടത്തിയ കൊല്ലം അഞ്ചൽ കോട്ടുക്കൽ സ്വദേശിയെ പിടികൂടി. പ്രതിയെ കടക്കൽ പൊലീസ് തമിഴ്നാട് പൊലീസിനു കൈമാറി. കോട്ടുക്കൽ നെടുപുറം കൃഷ്ണവിലാസത്തിൽ രാജേഷാണ് [40] പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി ഏഴ് മണിയോടെ തെങ്കാശിയിലെ ആളൊഴിഞ്ഞ ഭാഗത്തെ എ.ടി.എമ്മിൽ കയറിയ പ്രതി മോഷണശ്രമം നടത്തുകയായിരുന്നു. എ.ടി.എം മിഷൻ തള്ളിയിടുകയും ചെയ്തു. എന്നാൽ പണം അപഹരിക്കാൻ കഴിഞ്ഞില്ല. തെങ്കാശി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തുകയും പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന്…

