Headlines

കേരളീയത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് മന്ത്രി പി പ്രസാദ് ;ഒരു മനുഷ്യനെയും വെറും പ്രദര്‍ശന വസ്തുവാക്കാന്‍ പാടില്ല

തിരുവനന്തപുരം: കേരളീയം പരിപാടിയിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയതിൽ വിയോജിപ്പുമായി കൃഷിമന്ത്രി പി പ്രസാദ്. ഗോത്രപാരമ്പര്യവും തനിമയും പ്രദർശിപ്പിക്കാം. പക്ഷെ ഒരു മനുഷ്യനെയും വെറും പ്രദർശന വസ്തുവാക്കാൻ പാടില്ലെന്നും മന്ത്രി പ്രസാദ് പറഞ്ഞു. ആദിവാസികളെ പ്രദർശന വസ്തുവാക്കിയതിൽ മന്ത്രി കെ രാധാകൃഷ്ണൻ കഴിഞ്ഞദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഷോകേസിൽ വയ്ക്കേണ്ടവരല്ല ആദിവാസി ജനത. അത്തരത്തിൽ ആദിവാസികളെ കാണുന്നത് തെറ്റായ സന്ദേശം നൽകും. കേരളീയത്തിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും. ആദിവാസി വിഭാഗം പ്രദർശന വസ്തുവല്ല എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും മന്ത്രി…

Read More

അലൻ ഷുഹൈബ് അമിതമായ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു: അവശനിലയിൽ ആശുപത്രിയിൽ

പന്തീരാങ്കാവ്: പന്തീരാങ്കാവ് യു എ പി എ കേസിൽ പ്രതിയായ അലന്‍ ഷുഹൈബ് അവശ നിലയില്‍ ആശുപത്രിയില്‍.പരിധി വിട്ട് ഉറക്ക ഗുളിക കഴിച്ചതാണ് കാരണം. ഏകദേശം 30ലധികം ഉറക്കഗുളിക കഴിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. നിലവിൽ കൊച്ചിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി അല്പം അവശനിലയിൽ ആണെന്ന് ആരോഗ്യവൃത്തം അറിയിക്കുന്നു. തന്നെ കൊല്ലുന്നത് സിസ്റ്റമെന്ന് സുഹൃത്തുക്കള്‍ക്ക് അയച്ച കത്തില്‍ അലന്‍. ഭരണകൂടത്തിന്റെ വേട്ടയാടലാണ് തന്റെ മരണത്തിന് കാരണമെന്ന് സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നതായി കണ്ടെത്തി Share on FacebookTweetFollow us

Read More

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

കടയ്ക്കാവൂർ: വൈദ്യൂത ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു .ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡൻ്റ് കെ.ആർ അഭയൻ അധ്യക്ഷത വഹിച്ചു. അഴിമതിയും, ധൂർത്തും ,കെടുകാര്യസ്ഥതയും പിണറായി സർക്കാരിൻ്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ് . വൈദ്യുത ചാർജ് വർദ്ധനവ് സാധാരണക്കാരായ ജനങ്ങൾക്ക് ഇരുട്ടടിയായി മാറിയിരിക്കുന്നതായി ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ് ആരോപിച്ചു. മംഗലപുരം ബ്ലോക്ക് പ്രസിഡൻ്റ് എം.എസ് നൗഷാദ്, ഡി.സി.സി ജനറൽ…

Read More

തിരുവനന്തപുരം മാനവീയം വീഥിയിലെ സംഘർഷം; രാത്രി 10 നു ശേഷം ഉച്ചഭാഷിണിക്ക് നിയന്ത്രണം

തിരുവനന്തപുരം: മാനവീയം വീഥിയിലെ നൈറ്റ് ലൈഫിന് തടസ്സമുണ്ടാകില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു. ലഹരി ഉപയോഗിക്കുന്നവർ കടന്നു കയറുന്നുണ്ടോ എന്ന് പരിശോധനകൾ നടത്തും. രാ മണിക്ക് ശേഷം ഉച്ചഭാഷിണി യോഗിച്ചുള്ള വിനോദങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്നും സി എച്ച് നാഗരാജു വ്യക്തിമാക്കി.തലസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് പദ്ധതി നടപ്പാക്കിയ ഇടമാണ് വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ മാനവീയം വീഥി കഴിഞ്ഞ ദിവസം അർധരാത്രി ആൽത്തറ ജംഗ്ഷന് സമീപം ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സംഘർഷം ഉണ്ടായത് മാനവീയം…

Read More

പമ്പ ത്രിവേണിയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവ്

പത്തനംതിട്ട: പമ്പ ത്രിവേണിയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവ്. പമ്പാ ത്രിവേണിയിലെ സാഹചര്യം അതീവ ഗുരുതരം എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. നദിയില്‍ മൃഗങ്ങളുടെ മൃതദേഹ അവശിഷ്ടങ്ങളും പാറക്കല്ലുകളുമാണെന്നും ഇവ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. നവംബറില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പമ്പ ത്രിവേണ കരകവിയും എന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ ഉത്തരവില്‍ പറയുന്നവ അടിയന്തരമായി ചെയ്തുതീര്‍ക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ലെന്ന് കളക്ടര്‍ എ ഷിബു ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സംസ്ഥാന…

Read More

അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്ക് – കിഴക്കൻ ഇന്ത്യയ്ക്ക് മുകളിലേക്ക് വടക്ക് – കിഴക്കൻ-കിഴക്കൻ കാറ്റ് ശക്തമായിരിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത രണ്ടോ മൂന്നോ ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. അതേസമയം ഇന്ന് 4 ജില്ലകളിലാണ്…

Read More

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; പൊലീസിന് നേരെയുണ്ടായ കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു

തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. പൊലീസിന് നേരെയുണ്ടായ കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു. നെട്ടയം സ്വദേശി രാജിക്ക് ആണ് കല്ലേറിൽ പരിക്കേറ്റത്. പൊലീസിനെ കല്ലെറിഞ്ഞ ജയപ്രസാദ് എന്നയാള്‍ ഉൾപ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചഭാഷിണി ഉപയോഗം രാത്രി 12 മണിക്ക് പൊലിസ് നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ ഡാൻസ് കളിച്ച മദ്യപസംഘം കസേരകൾ തല്ലിത്തകർത്തു. പിന്നാലെയാണ് പൊലീസിന് നേരെ കല്ലെറിഞ്ഞത്. പൊലീസിനെ എറിഞ്ഞ കല്ല് തലയിൽ വീണാണ് നെട്ടയം സ്വദേശിയായ സ്ത്രീക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസവും മാനവീയം…

Read More

പോക്സോ കേസ്: സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെയാണ് ജില്ലാ നേതൃത്വം സസ്പെൻഡ് ചെയ്തത്. ബസ് യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ വേലായുധൻ വള്ളിക്കുന്നിനെതിരെ പരപ്പനങ്ങാടി പൊലീസാണ് പോക്സോ കേസ് എടുത്തത്. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചായിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെ ഇയാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. പോക്സോ നിയമത്തിലെ…

Read More

ഫ്ലാറ്റിന്റെ എട്ടാം നിലയിൽ നിന്ന് തെന്നിവീണു; പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

മംഗളൂരു: ഉഡുപ്പിയിൽ എട്ടാം ക്ലാസ്വിദ്യാർഥിനിയെ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. 13കാരി പ്രജ്ഞയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിപ്പാൽ ഹെർഗ സ്വദേശിനി കൃതികയുടെ മകളാണ് പ്രജ്ഞ. താമസിക്കുന്ന ഫ്ലാറ്റിന്റെ എട്ടാം നിലയിലെ ബാൽക്കണിയിൽ നിന്നാണ് പ്രജ്ഞ താഴേക്ക് വീണതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉഡുപ്പി പൊലീസ് അറിയിച്ചു. Share on FacebookTweetFollow us

Read More

വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ വെടിവയ്പ്പ്; രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിൽ

വയനാട്: വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള വെടിവയ്പ്പിൽ രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിൽ. മാവോയിസ്റ്റുകളായ ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായതെന്ന് വിവരം. ഇന്നലെ പേര്യയിലെ വനമേഖലയില്‍ തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. ഇന്ന് തണ്ടർ ബോൾട്ടിന്റെ സഹായത്തോടെ വനമേഖല കേന്ദ്രീകരിച്ച് തെരച്ചിൽ നടന്നുവരികയായിരുന്നു. ഇതിനിടെയിലാണ് വെടിവെപ്പ് ഉണ്ടായിരിക്കുന്നത്. ഇന്നലെ മാവോയിസ്റ്റുകൾക്ക് സഹായം നല്കിവന്നിരുന്ന അനീഷ് ബാബുവെന്ന തമ്പി പിടിയിലായിരുന്നു. ഇതിനുപിന്നാലെയാണ് മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ആക്രമണം ഉണ്ടായിരിക്കുന്നത്. വെടിവെപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial