Headlines

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ തമിഴ് സിനിമാ പ്രദർശനം ; ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : കെഎസ്ആർടിസി സ്വിഫ്റ്റ്ബസിൽ കഴിഞ്ഞമാസം 31ന് പുതിയ തമിഴ് സിനിമയുടെ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തി സർവീസ് നടത്തിയ ബസ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടറായ ദീപു പിള്ളയെ ആണ് അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തത്. ചെങ്ങന്നൂരിൽ നിന്നും പാലക്കാട് നടത്തിയ സർവീസിലാണ് വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തിയത്. ഈ ബസ്സിനുള്ളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കൂടുതൽ ജീവനക്കാർക്ക് ഇതിൽ പങ്കാളിത്തം ഉണ്ടെന്ന്…

Read More

പ്രണയം നടിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ യുവാക്കൾ പൊലീസ് പിടിയിൽ

പ്രണയം നടിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ യുവാക്കൾ പൊലീസ് പിടിയിൽ.സോഷ്യൽ മീഡിയ വഴി പ്രണയം നടിച്ചുപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെതട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽരണ്ട് യുവാക്കൾ അയിരൂർ പൊലീസ്പിടിയിലായി. ചെമ്മരുതി സ്വദേശി അപ്പു(20), നെടുമങ്ങാട് സ്വദേശി ബിജു (22) എന്നിവരെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ സ്വദേശിയിയായ 17 വയസ്സുള്ള പെൺകുട്ടിയുമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയായിരുന്നു. പെൺകുട്ടിയെ ഇക്കഴിഞ്ഞ നവംബർ 1 ന് രാത്രിയിൽ സുഹൃത്തായ ബിജുവിന്റെ സഹായത്തോടെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടു പോവുകയും ചെയ്തു….

Read More

ബ്രസീൽ ഫുട്ബോൾ താരം നെയ്മറിന്റെ വീട് കൊള്ളയടിച്ചു; കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം

ബ്രസീലിയൻ ഫുട്ബോൾ സൂപ്പർ താരം നെയ്മറിന്റെ വീട് കൊള്ളയടിച്ചു. കാമുകി ബ്രൂണോ ബിയാൻകാർഡിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നു. വീട്ടിൽ അതിക്രമിച്ചുകയറിയ കള്ളന്മാർ വിലപിടിപ്പുള്ള പലതും അപഹരിച്ചു. മോഷണം നടക്കുമ്പോൾ ബ്രൂണയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു. ഇരുവരെയും ബന്ധിച്ചശേഷമാണ് മൂവർസംഘം മോഷണം നടത്തിയത്. ബ്രൂണയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാനായാണ് മൂവർ സംഘം വീട്ടിൽ അതിക്രമിച്ചുകടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. കള്ളന്മാരിലൊരാളെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. ബ്രൂണയുടെ മാതാപിതാക്കളുടെ ശബ്ദം കേട്ട് അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഘത്തിലെ…

Read More

കണ്ണൂർ സ്ക്വാഡ് ഒടിടി റീലിസ് തീയതി പ്രഖ്യാപിച്ചു; ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ്.

മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കണ്ണൂര്‍ സ്ക്വാഡ്. മമ്മൂട്ടി നായകനായ പൊലീസ് പ്രൊസിജ്വറല്‍ ഡ്രാമ സംവിധാനം ചെയ്തത് നവാഗതനായ റോബി വര്‍ഗീസ് രാജ് ആയിരുന്നു. റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ രചന. ആദ്യദിനം മികച്ച പ്രേക്ഷകാഭിപ്രായവും ഓപണിംഗുമായി ആരംഭിച്ച ചിത്രം ഒരു മാസത്തിനിപ്പുറവും മികച്ച തിയറ്റര്‍ കൗണ്ടോടെയാണ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ്…

Read More

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയെ ജയിൽ മാറ്റി

വിയ്യൂർ : ആർഎംപി നേതാവായിരുന്ന ടിപിചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയെ ജയിൽ മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്ന് തവനൂർ ജയിലിലേക്കാണ് കൊടി സുനിയെ മാറ്റിയത്. ജയിലിൽ നടന്ന സംഘർഷത്തിന്റെ പേരിലാണ് മാറ്റമെന്നാണ് വിവരം. മലപ്പുറം തവനൂർ ജയിലിലേക്കാണ് ഇന്നു രാവിലെ സുനിയെ മാറ്റി പാർപ്പിച്ചത്. ഉത്തരമേഖല ജയിൽ ഡി.ഐ.ജിയുടെ കീഴിലാണ് തവനൂർ ജയിൽ പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള നീക്കമുണ്ടെന്നാണ് സൂചന. Share on FacebookTweetFollow us

Read More

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; വധശിക്ഷ തന്നെ വിധിക്കണമെന്ന് പ്രോസിക്യൂഷൻ, ശിക്ഷാവിധി ശിശുദിനത്തിൽ

ആലുവ: ആലുവയിൽ 5 വയസ്സുകാരിയെ കൊലപെടുത്തിയ കേസിലെ പ്രതി അസ്‌ഫാക് ആലത്തിനുള്ള ശിക്ഷ ശിശുദിനമായ നവംബർ 14 ന് പ്രഖ്യാപിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്ന് ഇന്ന് പ്രൊസിക്യൂഷൻ ആവർത്തിച്ചു. പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂർവങ്ങളിൽ അപൂർവമാണെന്നും ബലാത്സംഗത്തിന് ശേഷം മാലിന്യക്കൂമ്പാരത്തിലെ ദുർഗന്ധം പോലും ശ്വസിക്കാൻ അനുവദിക്കാതെ 5 വയസുകാരിയെ ക്രൂരമായി കൊലപെടുത്തിയെന്നും പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി.മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്യുകയായിരുന്നു പ്രതി. ഈ കുട്ടി ജനിച്ച വർഷം മറ്റൊരു കുട്ടിയെ…

Read More

വ്യാജമദ്യ ദുരന്തം ; 6 പേർക്ക് ജീവൻ നഷ്ടപ്പെട്ടു

ചണ്ഡിഗഡ് : ഹരിയാനയിലെ യമുനാനഗറിൽവ്യാജമദ്യം കഴിച്ച് ആറു പേർ മരിച്ചു. യമുനാനഗർ ജില്ലയിലെ ഫരഖ് പൂരിലാണ് സംഭവം. ചൊവ്വാഴ്ച്ച രാത്രിയോടെ മദ്യം കഴിച്ച പത്തിലധികം പേരാണ് ശാരീരികാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ട് ചികിത്സ തേടിയത്. അഞ്ചുപേർ ആശുപത്രിയിലെത്തിയ ഉടൻ മരിച്ചു. മൂന്നു പേരെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച്ച രാത്രിയോടെ ഒരാൾ കൂടി മരിച്ചു. രണ്ടു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച്ച മരിച്ച അഞ്ച് പേരുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെയാണ് സംസ്കരിച്ചത്. ഒരു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി…

Read More

കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി…

Read More

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ സംഘർഷം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ സംഘർഷം.സംഘർഷത്തിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പടെ പത്തോളം പേർക്ക് പരിക്കേറ്റു. എസ്എഫ്ഐ വഞ്ചിയൂർ ഏരിയാ ജോയിൻ്റ് സെക്രട്ടറി, ലോ കോളേജിലെ സംഘടനാ ഭാരവാഹികൾ ‌തുടങ്ങിയവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഹോസ്റ്റലിൽ അനധികൃതമായി താമസിക്കുന്നവർ യൂണിവേഴ്സിറ്റി കോളേജിലെയും ലോ കോളേജിലെയും വിദ്യാർത്ഥികളെ മർദ്ദിച്ചുവെന്നാണ് ആരോപണം. യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസ് പ്രതികൾ ഉൾപ്പടെ ഹോസ്റ്റലിൽ പലപ്പോഴും സ്ഥിരതാമസം ആണെന്ന് ആരോപണം ഉയർന്നിരുന്നു. സംഘർഷത്തിന് നേതൃത്വം നൽകിയവരിൽ പലരും എസ്എഫ്ഐയിൽ…

Read More

സെമി ലക്ഷ്യമിട്ട് ന്യൂസീലൻഡ്; ചാമ്പ്യൻസ് ട്രോഫി ലക്ഷ്യമിട്ട് ശ്രീലങ്ക: ബെംഗളൂരുവിൽ ഇന്ന് നിർണായക പോരാട്ടം

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ന്യൂസീലൻഡ് ശ്രീലങ്കയെ നേരിടും. ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് മത്സരം. ഇന്ന് കളി ജയിച്ച് അവസാന സെമിഫൈനൽ സ്ഥാനം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ന്യൂസീലൻഡ് ഇറങ്ങുമ്പോൾ വരുന്ന ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത നേടുക എന്നതാണ് ശ്രീലങ്കയുടെ ലക്ഷ്യം. തുടരെ നാല് കളി ജയിച്ച് ഗംഭീരമായി ലോകകപ്പ് ക്യാമ്പയിൻ ആരംഭിച്ച ന്യൂസിലൻഡിന് ഇന്ത്യക്കെതിരായ കളിയോടെ നിലതെറ്റി. പിന്നീട് കളിച്ച മത്സരങ്ങളിലെല്ലാം ന്യൂസിലൻഡ് പരാജയപ്പെട്ടു. ആദ്യ നാല് മത്സരങ്ങളിൽ ദുർബലരായ ടീമുകൾക്കെതിരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial