Headlines

ഛത്തീസ്ഗഢ് വിധിയെഴുതുന്നു; ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്

ദില്ലി : വാശിയേറിയ പ്രചാരണത്തിന് പിന്നാലെഛത്തീസ്ഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധി എഴുതുന്നത്. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തർ, ദന്തേവാഡ, സു, ബീജാപൂർ, കാങ്കീർ, രാജ്നന്ദഗാവ് നാരായൺപൂർ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പിൽ പോളിങ് ബൂത്തിലെത്തുക. അർദ്ധ സൈനികവിഭാഗങ്ങളും സംസ്ഥാന പൊലീസും ഈ ജില്ലകളിൽ പൂർണ്ണമായും വിന്യസിച്ചിരിക്കുകയാണ്. പ്രശ്നബാധിതമായ അറുനൂറ് പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോൺ അടക്കം ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്….

Read More

തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മൂന്നുപേർക്ക് പരിക്ക്

തൃശൂർ: തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവം. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് സൂചന. ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്. ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് അടി പിടിയിലുണ്ടായ പരിക്കാണ്. ശ്രീരാഗും സംഘവും തൃശൂർ…

Read More

ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിന്റെ പക; സർക്കാർ ഉദ്യോഗസ്ഥയെ കഴുത്തറുത്ത് കൊന്ന മുൻ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ സർക്കാർ ഉദ്യോഗസ്ഥയുടെ കൊലപാതകത്തിൽ മുൻ ഡ്രൈവർ അറസ്റ്റിൽ. ഉദ്യോഗസ്ഥയുടെ മുൻ ഡ്രൈവറായിരുന്ന കിരണാണ് പിടിയിലായത്. ഇന്നലെയാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥയായ പ്രതിമ കെഎസ് കൊല്ലപ്പെട്ടത്. പ്രതിമയുടെ മൃതദേഹം വീട്ടിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പത്ത് ദിവസം മുമ്പ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിന്റെ പ്രതികാരമായാണ് കൊലപാതകമെന്ന് കിരൺ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഭർത്താവും കുഞ്ഞും നാട്ടിലേക്ക് പോയ സമയത്താണ് പ്രതിമയെ വീട്ടിൽ കയറി കൊലപ്പെടുത്തിയതെന്ന് കിരൺ പൊലീസിന് മൊഴി നൽകി. കഴുത്തിൽ കുരുക്കിട്ട്…

Read More

സംസ്ഥാന വ്യാപകമായി നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു

തിരുവനന്തപുരം: മന്ത്രി ആർ. ബിന്ദുവിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. പ്രവർത്തകർക്കെതിരെ പൊലീസ് ക്രൂരമായ അതിക്രമമാണ് നടത്തിയതെന്നും വനിതാ പ്രവർത്തകരെയടക്കം മർദിച്ചെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ ആരോപിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നിൽകണ്ട് പ്രതിഷേധ മാർച്ചുകൾ, പ്രകടനങ്ങൾ തുടങ്ങിയവ നടത്താനും കെ.എസ്.യു ആഹ്വാനം ചെയ്തു. കേരളവർമയിലെ തെരഞ്ഞെടുപ്പ് എസ്.എഫ്.ഐ അട്ടിമറിച്ചുവെന്നും മന്ത്രി ആർ. ബിന്ദു ഇതിനായി ഇടപെടൽ…

Read More

ഇൻസുലേറ്റർ മാറാനായി ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

തൃശൂർ: കൈപമംഗലത്ത് 11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കെഎസ്ഇബി കയ്പമംഗലം സെക്ഷനിലെ ജീവനക്കാരൻ അഴീക്കോട് പേബസാർ സ്വദേശി തമ്പി (45) ആണ് മരിച്ചത്. ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ഏരിയൽ ട്രോളി വാഹനത്തിൽ കയറി 11 കെ.വി ലൈനിലെ ഇൻസുലേറ്റർ മാറാനായി ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. ലൈൻ ഓഫ് ചെയ്ത ശേഷമാണ് ജോലിക്ക് കയറിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാല് എങ്ങിനെയാണ് വൈദ്യുതി പ്രവഹിച്ചതെന്ന് വ്യക്തമല്ല. ഉടൻ തന്നെ…

Read More

പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘം സജീവം: മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: നിങ്ങൾ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയച്ച പാഴ്‌സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘം സജീവമാണെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഇത്തരം തട്ടിപ്പിന് ഇരയായ ആൾക്ക് നഷ്ടപ്പെട്ടത് രണ്ടേകാൽ കോടി രൂപയാണെന്ന് പോലീസ് അറിയിച്ചു.നിങ്ങളുടെ പേരും ആധാറും ഉപയോഗിച്ച് അയച്ച പാഴ്‌സ്‌ലിനുള്ളിൽ എംഡിഎംഎ പോലുള്ള ലഹരി മരുന്നുകൾ കണ്ടെത്തിയെന്നും അത് നിങ്ങൾ കടത്തിയതാണെന്നുമാണ് തട്ടിപ്പുകാർ നിങ്ങളെ ഫോണിൽ വിളിച്ച് പറയുക. കസ്റ്റംസിൽ പാഴ്സൽ തടഞ്ഞുവച്ചിട്ടുണ്ടെന്നും അവർ അറിയിക്കും. കസ്റ്റംസ് ഓഫീസർ,…

Read More

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ജില്ലകളിലെ ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എറണാകുളം, പാലക്കാട് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. വടക്കു തമിഴ്‌നാടിനും സമീപപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുകയാണ്. അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തിപ്രാപിച്ച് മധ്യ കിഴക്കന്‍ അറബി കടലിന് മുകളില്‍ നവംബര്‍ 8 നു ന്യൂനമര്‍ദ്ദം…

Read More

നേപ്പാളിൽ വീണ്ടും ഭൂചലനം, പ്രകമ്പനം ദില്ലിയിലും അനുഭവപ്പെട്ടു; 5.6 തീവ്രത രേഖപ്പെടുത്തി

ദില്ലി: ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ വീണ്ടും ഭൂചലനം. ഇതിന്റെ പ്രകമ്പനം ദില്ലിയടക്കം ഉത്തരേന്ത്യയിലെ പല ഭാഗത്തും അനുഭവപ്പെട്ടതായാണ് വിവരം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് ഉണ്ടായത്. തുടർച്ചയായി ഭൂകമ്പങ്ങൾ ഉണ്ടാകുന്നത് ജനത്തെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടത്. കാഠ്‌മണ്ടുവിൽ നിന്ന് 550 കിലോമീറ്റർ അകലെയുള്ള ജജർകോട് ജില്ലയിലെ രമിദണ്ട എന്ന സ്ഥലമാണ് ഭൂകമ്പത്തിന്റെ രൻ പ്രഭവകേന്ദ്രം. ഇന്ന് വൈകിട്ട് 4.16 നായിരുന്നു സംഭവം Share on FacebookTweetFollow…

Read More

തലശേരി കോടതിയിലെ സിക വൈറസ് ബാധ; പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും

തലശേരി കോടതിയിൽ ഇന്ന് പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും. തലശേരി കോടതിയിലെ ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പരിശോധന. എട്ട് പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൂടുതൽപേരിൽ സമാനരോഗ രോഗലക്ഷണങ്ങൾ കാണുന്ന സാഹചര്യത്തിലാണ് പരിശോധന. കൂടുതൽ രക്ത-സ്രവ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. ജില്ലാ കോടതി സമുച്ചയത്തിലെ മൂന്ന് കോടതികളിലെ ജീവനക്കാര്‍ക്കും കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്കും രണ്ട് ജഡ്ജിമാര്‍ക്കുമാണ് ശാരീരികപ്രശ്‌നങ്ങളുണ്ടായത്. നൂറോളം പേര്‍ അസുഖബാധിതരായ സാഹചര്യത്തില്‍ മൂന്ന് കോടതികള്‍…

Read More

ഹൈക്കോടതിയുടെ വെടിക്കെട്ട് വിലക്ക്; സർക്കാർ അപ്പീൽ നൽകുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഓരോ ക്ഷേത്രങ്ങളിലും പൂജകൾക്ക് സമയം ഉള്ളതുപോലെ വെടിക്കെട്ടിനും സമയമുണ്ട്. അപകടരഹിതമായ രീതിയിൽ വെടിക്കെട്ട് പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നടപടികൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിവിധ ദേവസ്വം ബോർഡുകളും അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അസമയം ഏതെന്ന് നിശ്ചയിക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരാധനാലയങ്ങളിൽ അസമയത്ത് നടക്കുന്ന വെടിക്കെട്ടിനാണ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial