ഫുട്ബോളിനെ ചെല്ലിയുള്ള തർക്കം; തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ധിച്ചതായി പരാതി
തിരുവനന്തപുരം: കിളിമാനൂരില്‍ പള്ളിക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായിമര്‍ദ്ദിച്ചതായി പരാതി. വിദ്യാര്‍ഥികള്‍ തമ്മിൽ ഫുട്‌ബോളിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. മുഹമ്മദ് റയ്ഹാനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റത്. പരിക്കേറ്റതിനേത്തുടര്‍ന്ന് കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ഥി. ജനുവരി 16-ാം തീയതി ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ഏഴോളം പ്ലസ്ടു വിദ്യാര്‍ഥികള്‍ റയ്ഹാനെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് മാരകമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. തല പിടിച്ച് ചുവരില്‍ ഇടിക്കുകയും കഴുത്തിന് തൂക്കി…

