എട്ടുമണിക്കൂർ മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഇരിക്കുക വിചിത്രമായ മത്സരം സംഘടിപ്പിച്ചതു ചൈനയിൽ
വിചിത്രമായ മത്സരം സംഘടിപ്പിച്ച് ചൈനയിലെ ഒരു ഷോപ്പിംഗ് സെന്റർ. എട്ടുമണിക്കൂർ മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഇരിക്കുക. ഇങ്ങനെ മൊബൈൽ ഫോൺ ഉപയോഗിക്കാതെയിരുന്ന ഒരു യുവതിക്ക് സമ്മാനമായി ലഭിച്ചത് 10,000 യുവാൻ (1,400 യുഎസ് ഡോളര്‍). അതായത് ഒരു ലക്ഷത്തിലധികം ഇന്ത്യൻ രൂപ. നവംബർ 29 ന് ചോങ്‌കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു ഷോപ്പിംഗ് സെന്‍ററിലാണ് മത്സരം നടന്നത്. മത്സരത്തിൽ പങ്കെടുക്കാന്‍ താൽപര്യം പ്രകടിപ്പിച്ച 100 അപേക്ഷകരിൽ നിന്ന് 10 മത്സരാർത്ഥികളെയാണ് മത്സരത്തിനായി തെരഞ്ഞെടുത്തത്. മത്സരത്തിന്‍റെ സംഘാടകർ നൽകുന്ന കിടക്കയിൽ…

