അടിച്ചാൽ തിരിച്ചടിക്കണം, തിരിച്ചടിച്ചത് നന്നായെന്ന് പറയിപ്പിക്കണം; പ്രസംഗം മാത്രമായി നടന്നാൽ പ്രസ്ഥാനം കാണില്ല’; വീണ്ടും വിവാദ പ്രസ്താവനയുമായി എം എം മണി
ഇടുക്കി: പ്രസംഗം മാത്രമായി നടന്നാൽ പ്രസ്ഥാനം കാണില്ലെന്നും അടിച്ചാൽ തിരിച്ചടിക്കണമെന്നും തിരിച്ചടിച്ചത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും വിവാദപ്രസ്താവനയുമായി എം എം മണി. താനടക്കമുള്ള നേതാക്കൾ നേരിട്ട് അടിച്ചിട്ടുണ്ടെന്നും എം എം മണി പറഞ്ഞു. ശാന്തൻപാറ ഏരിയ സമ്മേളനത്തിലെ പ്രസംഗത്തിലാണ് വിവാദ പരാമർശം. നമ്മുടെ പല നേതാക്കന്മാരെയും വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയിട്ടുണ്ട്. അവരെയെല്ലാം നമ്മൾ നേരിട്ടിട്ടുണ്ടെന്ന് എംഎം മണി പ്രസംഗത്തിൽ പറഞ്ഞു. ജനങ്ങൾ അംഗീകരിക്കുന്ന മാർഗം സ്വീകരിക്കാം. തിരിച്ചടിച്ചാൽ ജനങ്ങൾ പറയണം അത് വേണ്ടതായിരുന്നുവെന്ന്. അത് ശരിയായില്ലെന്ന്…

