പൊട്ടിക്കാത്ത 16 ചാക്കും പൊട്ടിച്ച 2 ചാക്കും, അമ്പലപ്പുഴ ഗവൺമെന്‍റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തുള്ള ബിൽഡിങ്ങിൽ വൻ ലഹരി വേട്ട
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ അടച്ചിട്ട മുറിയിൽ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന നിരോധിത പുകയില ഉല്പന്നമായ ഹാൻസ് പൊലീസ് പിടികൂടി. അമ്പലപ്പുഴ ഗവൺമെന്‍റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് എതിർവശമുള്ള കൊച്ചീത്തറ ബിൽഡിങ്ങിൽ നിന്നാണ് 16 വലിയ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാൻസ് കണ്ടെടുത്തത്. കടയുടമ രഞ്ജിത് ലാൽ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. ഇയാളുടെ വീടിനോട് ചേർന്നുള്ള കടമുറിയിലാണ് ചാക്കുകളിലായി ഹാൻസ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെടുത്തത്. ഒരു…

