കേരള നിയമസഭാ തിരഞ്ഞെടുപ്പ്: മത്സരരംഗത്ത് 890 സ്ഥാനാർഥികൾ; അന്തിമ മത്സരചിത്രം തെളിഞ്ഞു
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നവരുടെ അന്തിമ ചിത്രം വ്യക്തമായി. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പ്രമുഖ മുന്നണികളും സ്വതന്ത്രരും പ്രചാരണം കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത് തിരുവനന്തപുരം, പേരാവൂർ മണ്ഡലങ്ങളിലാണ്; രണ്ടിടത്തും 11 പേർ വീതമുണ്ട്. എന്നാൽ, മാനന്തവാടിയിൽ മൂന്ന് മുന്നണി സ്ഥാനാർഥികൾ മാത്രമാണ് മത്സരത്തിലുള്ളത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 985 പേർ ഉണ്ടായിരുന്ന സ്ഥാനാർഥി പട്ടികയിൽ നിന്ന്, പത്രിക പിൻവലിച്ചതോടെയാണ് എണ്ണം 890…

