പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരേ ചികില്‍സാപ്പിഴവ് ആരോപണം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരേ വീണ്ടും ചികില്‍സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന് പരാതി. മേപ്പയ്യൂര്‍ സ്വദേശി രാഹുല്‍-രാഖി ദമ്പതികളുടെ കുഞ്ഞിന്റെ കൈ ആണ് പ്രസവത്തിനിടെ ഒടിഞ്ഞത്. കുട്ടിയുടെ തുടര്‍ചികില്‍സയിലും വീഴ്ചയുണ്ടായെന്ന് കുടുംബം ആരോപിച്ചു. ഈ മാസം ആറാംതീയതി ആയിരുന്നു രാഖിയുടെ പ്രസവം. കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരിക്കേറ്റെന്ന് പറഞ്ഞ് കുട്ടിയെ എന്‍ഐസിയു യൂണിറ്റില്‍ അഡ്മിറ്റ് ആക്കി. കുഞ്ഞിന്റെ കൈക്ക് പ്ലാസ്റ്റര്‍ ഇട്ടെങ്കിലും പിന്നീട് പരിശോധന നടന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ പരിശോധിച്ച് ബാന്‍ഡേജ്…

