Headlines

കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചു; പാലാ നഗരസഭയില്‍ ചെയര്‍പേഴ്‌സനെതിരേ അവിശ്വാസപ്രമേയവുമായി എല്‍ഡിഎഫ്

കോട്ടയം: പാലാ നഗരസഭയില്‍ അവിശ്വാസപ്രമേയവുമായി എല്‍ഡിഎഫ്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിക്കുന്നുവെന്ന പരസ്യ പ്രഖ്യാപനത്തിന് പിന്നാലെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരേ എല്‍ഡിഎഫ് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കി. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസം എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ക്ക് കൈമാറി. ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ നീക്കം. അവിശ്വാസം പാസാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. പാലാ നഗരസഭയില്‍ ഭരണപക്ഷത്തില്‍ തര്‍ക്കം ഉടലെടുത്തിട്ട് ഒന്നരമാസത്തിലേറെയായി. ഈ സമയങ്ങളിലൊന്നുംതന്നെ എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തിലേക്ക് നീങ്ങിയിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ എല്‍ഡിഎഫ് അപ്രതീക്ഷിത നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial