‘സ്‌പെഷ്യല്‍ ഗ്രേഡ്’ വേണ്ട; മഹാരാജാസ് അടക്കം ഏഴ് കോളേജുകളുടെ പദവി റദ്ദാക്കി സര്‍ക്കാര്‍
തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളുടെ സ്പെഷ്യൽ ഗ്രേഡ് പദവി ഒഴിവാക്കി സർക്കാർ ഉത്തരവ്. എറണാകുളം മഹാരാജാസ് കോളേജ് അടക്കം ഏഴ് കോളജുകളുടെ സ്പെഷൽ ഗ്രേഡ് പദവിയാണ് റദ്ദാക്കിയത്. 1994ലെ സ്പെഷൽ റൂൾ പ്രകാരമുള്ള തീരുമാനമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്. പദവി റദ്ദാക്കിയതോടെ ഈ കോളേജുകളിൽ പ്രിൻസിപ്പൽമാരെ നിയമിച്ചും വകുപ്പ് ഉത്തരവിറക്കി. ഏഴാം യുജിസി റെഗുലേഷൻ പ്രകാരം സ്പെഷൽ ഗ്രേഡ് കോളേജുകൾ എന്ന വിഭാഗം ഇല്ലെന്ന് കണ്ടെത്തിയാണ് വകുപ്പിൻ്റെ നടപടി. എറണാകുളം മഹാരാജാസ് കോളേജ്, തലശേരി…

