തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: ജനാധിപത്യ കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആന്റണി രാജുവിന് കനത്ത തിരിച്ചടി. തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ശിക്ഷ തടയണമെന്ന അപ്പീലാണ് തള്ളിയത്. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്ന ആന്റണിയുടെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. ഹൈക്കോടതി ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് അപ്പീല്‍ നൽകിയിരുന്നത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നില്ല. ആന്‍റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ 3 വര്‍ഷം തടവിനാണ്…

