Headlines

ബിഎസ്എന്‍എല്ലിന്റെ 51 രൂപയുടെ റീചാര്‍ജ് പ്ലാന്‍;28 ദിവസ വാലിഡിറ്റി

ബിഎസ്എന്‍എല്ലിന്റെ ഒട്ടുമിക്ക പ്ലാനുകളും സാധാരണക്കാരെ ആകര്‍ഷിക്കുന്നവയാണ്. രാജ്യത്തെ ഭൂരിഭാഗം ജനവിഭാഗങ്ങള്‍ക്കും അനുയോജ്യമായ പ്ലാനുകള്‍ ബിഎസ്എന്‍എല്ലിനുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഒന്നിനുപിറകെ ഒന്നായി റീചാര്‍ജ് പ്ലാനുകള്‍ BSNL കൊണ്ടുവരാറുമുണ്ട്. കുറഞ്ഞ വിലയില്‍ കൂടുതല്‍ എന്ന ആവശ്യമുള്ളവര്‍ക്ക് BSNL ന്റെ ഈ പുതിയ പ്ലാന്‍ നോക്കാവുന്നതാണ് 51 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിബിഎസ്എന്‍എല്‍ 51 രൂപയുടെ ഒരു സ്മാര്‍ട്ട് സ്റ്റാര്‍ട്ട് പ്ലാന്‍ പുറത്തിറക്കിയിരിക്കുകയാണ്. ബിഎസ്എന്‍എല്ലിലേക്ക് മാറാനോ പുതിയ സിം വാങ്ങാനോ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്ലാന്‍ ആണിത്. ഈ…

Read More

SIR ശരിവെച്ച് സുപ്രീംകോടതി; പൗരത്വ നിർണ്ണയവുമായി യാതൊരു ബന്ധവുമില്ലെന്ന് വിധി

      തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം ശരിവെച്ച് സുപ്രീംകോടതിയുടെ നിർണായക വിധി. എസ്ഐആറി‌ന് പൗരത്വ നിർണ്ണയവുമായി യാതൊരു ബന്ധവുമില്ലെന്ന് സുപ്രിംകോടതി. വോട്ടർ പട്ടികയുടെ കൃത്യത പുനഃസ്ഥാപിക്കുക എന്ന ഭരണഘടനാപരമായ ഉദ്ദേശ്യത്തോടെയാണ് എസ്ഐആർ നടത്തിയത്. നഷ്ടമാകുന്നത് വോട്ടവകാശം മാത്രം. വോട്ടർ പട്ടികയിലെ ഒഴിവാക്കലുകൾ നിയമവിരുദ്ധമല്ല. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയാൽ ഇന്ത്യൻ പൗരൻ അല്ലാതെ ആകുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രക്രിയയിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമപരമായ അധികാരങ്ങൾക്ക് മറികടന്നുവെന്ന് പറയാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എസ്ഐആർ നിയമപരമായി സാധുതയുള്ളതിനാൽ ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമല്ലെന്ന്…

Read More

മാസപ്പടിക്കേസിൽ  പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ റെയ്‌ഡ് ആരംഭിച്ച് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.

മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ റെയ്‌ഡ് ആരംഭിച്ച് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആർഎൽ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. മുൻമന്ത്രിയായ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി ഉദ്യോഗസ്ഥരെത്തി. ഇഡി സംഘം മുന്നറിയിപ്പ് ഇല്ലാതെയാണ് എത്തിയത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇഡി റെയ്‌ഡ് ആരംഭിച്ചത്. അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ബെംഗളൂരുവിലും ഇഡി പരിശോധന നടക്കുന്നുണ്ട്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,…

Read More

രാജകീയ വിജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎൽ ഫൈനലിൽ

ധരംശാല: ഐപിഎല്ലില്‍ രാജകീയ വിജയത്തോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഫൈനലില്‍ കടന്നു. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് നിലവിലെ ചാംപ്യന്മാരായ ആര്‍സിബി തകര്‍ത്തത്. ഗുജറാത്തിനെതിരെ 92 റണ്‍സിനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയം. നായകന്‍ രജത് പടീദാറാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ബംഗളൂരുവിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. ഐപിഎല്ലില്‍ അഞ്ചാം തവണയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഫൈനലില്‍ കടക്കുന്നത്. ബംഗളൂരു ഉയര്‍ത്തിയ 255 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 19.3 ഓവറില്‍ 162 റണ്‍സിന് പുറത്തായി. ബംഗളൂരുവിനായി…

Read More

ആർത്തവ വേദനയെന്നാണ് പറഞ്ഞത്’ നവജാതശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിലെ 19കാരിയെ ചികിത്സിച്ച ഡോക്‌ടർ

ആലപ്പുഴ : വയറുവേദനയെ തുടർന്ന് ആശുപത്രി ടോയ്ലറ്റിൽ 19 വയസുകാരി പ്രസവിച്ച ശേഷം നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ചികിത്സിച്ച ഡോക്ടർമാർ. പെൺകുട്ടിയെ സംശയമുണ്ടായിരുന്നെന്നും എന്നാൽ ആർത്തവ വേദനയെന്നാണ് പെൺകുട്ടി പറഞ്ഞതെന്നും ഡോക്ടർമാർ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കടുത്ത വയറുവേദനയും നടുവേദനയുമായാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിയത്. ആർത്തവസംബന്ധമായ വേദനയെന്നാണ് പറഞ്ഞത്. കുട്ടിയുടെ വയറ് കണ്ടപ്പോൾ സംശയം തോന്നിയിരുന്നു. പിരിയഡ്സ് മിസായിട്ടുണ്ടോ എന്ന് ഒരുപാട് തവണ ചോദിച്ചിരുന്നു. എന്നാൽ ആർത്തവം കൃത്യമാണെന്നും മറ്റ് പ്രശ്നങ്ങളൊന്നും…

Read More

കിളിമാനൂരിൽ മന്ത്രവാദത്തിൻ്റെ മറവിൽ പീഡനം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മന്ത്രവാദി പിടിയിൽ

            കിളിമാനൂർ : കിളിമാനൂരിൽ മന്ത്രവാദത്തിൻ്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മന്ത്രവാദി പിടിയിൽ. കടയ്ക്കൽ സ്വദേശി ശരത് ബാബു (55) ആണ് പിടിയിലായത്. മാതാവിൻ്റെ ദോഷങ്ങൾ മാറുന്നതിനായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് പെൺകുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് പീഡനം നടത്തിയത്. വീട്ടിൽ വെച്ചും ലോഡ്ജിൽ വെച്ചുമാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്.17 ഉം 13 ഉം വയസ്സുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. കൗൺസിലിങ്ങിനിടയിലാണ് പെൺകുട്ടികൾ പീഡന വിവരം തുറന്ന് പറഞ്ഞത്.

Read More

പട്ടാപ്പകൽ ക്രൂര കവർച്ച; മൂവാറ്റുപുഴയിൽ വയോധികയുടെ വായിൽ തുണി തിരുകി 12 പവൻ സ്വർണം കവർന്നു; പ്രതികൾ പിടിയിൽ

        മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ വയോധികയുടെ വായിൽ തുണി തിരുകി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതികൾ പിടിയിൽ. തമിഴ്‌നാട് മധുര സിന്ധുപ്പാട്ടിയിൽ സെംപാട്ടി സ്വദേശി ഭഗത്ത് സുധ ശങ്കർ, ദിണ്ടുഗൽ മലയഗൗഡൻപാട്ടി പൊട്ടിക്കളം ഭാഗത്ത് ലക്ഷ്‌മി എന്നിവരാണ് അറസ്റ്റിൽ ആയത്. പൂമ്മറ്റത്തിൽ മറിയാമ്മയെയാണ് ആക്രമിച്ചത്. 12 പവൻ മോഷണം പോയെന്നായിരുന്നു പരാതി.വയോധികയുടെ വായിൽ തുണി തിരുകി ശബ്‌ദം പുറത്തുവരാത്ത രീതിയിലാക്കിയ ശേഷമാണ് കയ്യിലും കഴുത്തിലും കിടന്ന സ്വർണാഭരണങ്ങൾ കവർന്നത്. കവർച്ചയ്ക്ക് ശേഷം തമിഴ്‌നാട് സ്വദേശിയായ വീട്ടുവേലക്കാരിയെ പൊലീസ്…

Read More

കാട്ടാന ആക്രമണത്തിൽ ഗൂഡല്ലൂരിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം

ചെന്നൈ: നാടിനെയാകെ കണ്ണീരിലാഴ്ത്തി ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പന്തല്ലൂർ സ്വദേശിയായ 14 വയസ്സുകാരൻ മിസ്ഹബാണ് കാട്ടാനയുടെ മുന്നിൽപ്പെട്ട് കൊല്ലപ്പെട്ടത്. തമിഴ്നാട് ഗൂഡല്ലൂർ പാക്കണയിൽ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ടൗണിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ വഴിയിൽ വെച്ച് ആന ആക്രമിക്കുകയായിരുന്നു

Read More

കോഴിക്കോട് യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. മനാൽ ഹൗസിൽ കാർത്തിക് (19)ആണ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തത്. ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് നെറ്റിയിലാണ് യുവാവ് വെടിവെച്ചത്. വീടിന്റെ മുകൾ നിലയിൽ വെച്ച് യുവാവ് സ്വയം ജീവനൊടുക്കിയതെന്നാണ് വിവരം. വീട്ടിലിലായിരുന്ന കുടുംബങ്ങൾ തിരികെ വീട്ടിൽ എത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന കാർത്തിക്കിനെയാണ്. ഉടൻ തന്നെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു ഇന്നലെ വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം. യുവാവ് ആത്മഹത്യ ചെയ്യാനുണ്ടായ…

Read More

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കോഴിഴിക്കോട്: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കിനാലൂർ സ്വദേശിയായ അർഷാദ്, തലക്കുളത്തൂർ സ്വജേശിയായ സജീർ എന്നിവരാണ് അറസ്റ്റിലായത്. കസബ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 17 വയസുകാരനാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഏപ്രില്‍ 30-നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് പാളയം ജംഗ്ഷനില്‍ വച്ചാണ് അതിക്രമമുണ്ടായത്. 17 വയസുകാരനെ ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ആളൊഴിഞ്ഞ കടമുറിയില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial